ആദരാഞ്ജലികൾക്ക്‌ ശേഷം തലതെറിച്ചവർ #trendingരോമാഞ്ചം february 3ന് .




ആദരാഞ്ജലികൾക്ക്‌ ശേഷം തലതെറിച്ചവർ #trendingരോമാഞ്ചം february 3ന് .




ജോൺപോൾജോർജ്പ്രോഡക്ഷന്റെയും,ഗുഡ്‌വിൽഎന്റെർറ്റെയിൻമെന്റിന്റെ ബാനറിൽ ശ്രീ ജോൺപോൾ ജോർജ്, ജോബി ജോർജ് തടത്തിൽ, ഗിരീഷ് ഗംഗാധാരനും ചേർന്ന് നിർമിക്കുന്ന ചിത്രം *ഫെബ്രുവരി 3ന്* റിലീസ് ആകുന്നു. നവാഗതനായ ജിത്തുമാധവൻരചനയുംസംവിധാനവും ചെയ്യുന്ന ചിത്രത്തിലെ "തലതെറിച്ചവർ" എന്ന അടുത്ത ഗാനം ലോകമെമ്പാടുമുള്ളമലയാളികൾരോമാഞ്ചിഫിക്കേഷനോടെഏറ്റെടുത്തിരിക്കുന്നു, സ രി ഗ മ മലയാളം എന്ന music കമ്പനിയുമായി ചേർന്നാണ് സോങ്‌ റിലീസ് ചെയ്തിരിക്കുന്നത്



https://youtu.be/hvqnG6VjqV0



സുഷിൻശ്യാമിന്റെ മികച്ചസംഗീതത്തിന് വിനായക് ശശികുമാറിന്റെ വരികളും സിയാ ഹുൾ ഹക്കിന്റെയും,MC cooper ൻറ ശബ്ദവും ചേർന്നപ്പോൾ സംഗതി ട്രെൻഡിങ്ങിലേക്ക് കടന്നിരിക്കുന്നു.

ആദരാഞ്ജലി നേരട്ടെ  എന്ന ആദ്യ ഗാനം സോഷ്യൽ മീഡിയയിലും റീൽസുകളിലും ട്രെൻഡിങായി തുടരുന്നു. സുഷിൻ ശ്യാമിന്റെ മികച്ച സംഗീതം *ഫെബ്രുവരി 3ന്* റിലീസ് ആകുന്ന ചിത്രത്തിനു പ്രതീക്ഷകൾ കൂടുന്നതിനൊപ്പം വമ്പൻ ഹിറ്റ്  ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം നേടുമെന്ന പ്രതീക്ഷയിൽ കൂടിയാണ് സിനിമ പ്രേമികൾ. ഛായഗ്രഹണം സാനു താഹിർ,



ഗപ്പി, അമ്പിളി എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകൻ ശ്രീ ജോൺപോൾ ജോർജ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് " രോമാഞ്ചം " .

No comments:

Powered by Blogger.