എങ്കിലും ചന്ദ്രികേയുടെ രണ്ടാമത് വീഡിയോസോംങ് റിലീസായി..
എങ്കിലും ചന്ദ്രികേയുടെ രണ്ടാമത് വീഡിയോസോംങ് റിലീസായി.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തുവിട്ടു.
മുത്തേ ഇന്നെൻ കണ്ണിൽ
പുഞ്ചിരി മുത്തുകൾ വിതറണതാരാണ്. ?എന്ന മനോഹരമായ ഗാനമാണിത്.
https://youtu.be/AX0MUypTC5c
ഓർമ്മകളുടെ പിന്നാമ്പുറങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഇമ്പമാർന്നഈഗാനമാലപിച്ചിരിക്കുന്നത് യുവഗായകനായ അറവിന്ദ് വേണുഗോപാലാണ്.വിനായക് ശശികുമാറിന്റെ വരികൾക്ക് ഇഫ്തിയാണ്ഈണംപകർന്നിരിക്കുന്നത്.വളരെ അർത്ഥവത്തായ ഈരടികൾ .ഒരു തികഞ്ഞ പ്രണയത്തിന്റെ അന്തരീഷം പകരുന്നു.
ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു ക്കുറുപ്പ്, നിരഞ്ജന എന്നിവരുടെ കാരിക്കേച്ചറിലൂടെയുള്ള അവതരണം ഏറെ കൗതുകവുമാണ്. ഈ ചിത്രത്തിന്റെ മൂഡ് അന്വർത്ഥമാക്കുന്ന ഗാനമാണിത്.
മലബാറിന്റെ സാമൂഹ്യ , സംസ്ക്കാരികാ രാഷ്ടീയ പശ്ചാത്തലത്തിലൂടെ രസാകരമായ ഒരു പ്രണയ കഥയാണ് ഈ ചിത്രത്തിലൂടെഅവതരിപ്പിക്കുന്നത്.മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായരായഅഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ആകർഷകമാക്കുന്നു.ഫെബ്രുവരി പത്തിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
No comments: