കാതൽ മരങ്ങൾ പൂക്കണേ...അർജുനും അനശ്വരയും മമിതയും ഒന്നിക്കുന്ന 'പ്രണയവിലാസ'ത്തിലെ ആദ്യ ഗാനം .
കാതൽ മരങ്ങൾ പൂക്കണേ...അർജുനും അനശ്വരയും മമിതയും ഒന്നിക്കുന്ന 'പ്രണയവിലാസ'ത്തിലെ ആദ്യ ഗാനം .
https://youtu.be/GaZv1wLk6oY
സൂപ്പർ ഹിറ്റായ 'സൂപ്പർ ശരണ്യ'യ്ക്ക് ശേഷം ‘അർജ്ജുൻ അശോകനും മമിതാ ബൈജുവും അനശ്വര രാജനും വീണ്ടുമൊന്നിക്കുന്ന ’പ്രണയവിലാസം‘ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'കാതൽ മരങ്ങൾ പൂക്കണേ നീയൊന്നിറങ്ങി നോക്കണേ...' എന്ന ഗാനം യൂട്യൂബിൽ ഇതിനകം ശ്രദ്ധ നേടിയിരിക്കുകയാണ്. സുഹൈൽ കോയ എഴുതിയ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം. ശ്രീജിഷ് സുബ്രഹ്മണ്യൻ, നന്ദ ജെ ദേവൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പലരുടെ പ്രണയങ്ങളാണ് പാട്ടിലുള്ളത്. പ്രണയമൊഴുകുന്ന മിഴികളുമായി അനശ്വരയും മമിതയും മിയയും മനം മയക്കുന്ന ചിരിയുമായി അർജുനും ഗാനരംഗങ്ങളിലുണ്ട്. വാലന്‍റൈൻ മാസത്തിൽ പ്രണയമഴ പെയ്യും നാളുകളിലാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഫെബ്രുവരി 17നാണ് സിനിമയുടെ റിലീസ്.
മിയ, മനോജ് കെ.യു, ഉണ്ണിമായ, ഹക്കീം ഷാജഹാൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് നിര്‍മ്മാണം. ചവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിലാണ് സിനിമയുടെ നിർമ്മാണം. ഗ്രീൻ റൂം ആണ് ചിത്രം റിലീസിനെത്തിക്കുന്നത്. സീ5 സിനിമയുടെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നു. സാറ്റ്ലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സീ കേരളമാണ്. ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്കിനാണ്.
ജ്യോതിഷ് എം, സുനു എ.വി എന്നിവർ ചേര്‍ന്നാണ്കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷിനോസ്, എഡിറ്റിംഗ് ബിനു നെപ്പോളിയൻ, ഗാനരചന സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ, സംഗീതം ഷാൻ റഹ്മാൻ, ആർട്ട് ഡയറക്ടർ രാജേഷ് പി വേലായുധൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം സമീറ സനീഷ്, സൗണ്ട് ഡിസൈൻ ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സ് വിഷ്ണു സുജതൻ, എ.എസ്. ദിനേശ് , ശബരി.
No comments: