റോയൽ സിനിമാസ് ബോളിവുഡ്ഡിലും മലയാളത്തിലുമായി അഞ്ചു ചിത്രങ്ങൾഒരുക്കുന്നു.



റോയൽ സിനിമാസ് ബോളിവുഡ്ഡിലും മലയാളത്തിലുമായി അഞ്ചു ചിത്രങ്ങൾഒരുക്കുന്നു


മമ്മൂട്ടി നായകനായ മാസ്റ്റർ പീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു കടന്നു വന്ന റോയൽസിനിമാസ് ബോളിവുഡ്ഡിലും തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നു. രണ്ടു വമ്പൻ ചിത്രങ്ങളാണ് റോയൽ സിനിമാസ്ബോളിവുഡ്ഡിൽ നിർമ്മിക്കുന്നത്.




സൽമാൻ ഖാൻ നായകനായ ദബാംഗ് ത്രീക്കു ശേഷം ദിലീപ് ശുക്ള കഥയെഴുതി സംവിധാനം ചെയ്യുന്ന ഗംഗയാണ് ഒരു ചിത്രം.




ബോളിവുഡ്ഡിലെ പ്രശസ്ത നടൻ ജോയ് മുഖർജിയുടെ മകനും നടനും നിർമ്മാതാവുമായ സുജോയ് മുഖർജി സംവിധാനം ചെയ്യുന്ന കൽപ്പവൃക്ഷ എന്ന ചിത്രവുമാണ് റോയൽ സിനിമാസ്ബോളിവുഡ്ഡിൽ നിർമ്മിക്കുന്നത്.

അന്ധേരി വെസ്റ്ററിലെ ഫിലിമാലയാ സ്റ്റുഡിയോയിൽനടന്നപ്രൗഢഗംഭീരമായ ചടങ്ങിൽ വച്ചായിരുന്നു ഒദ്യോഗിക പ്രഖ്യാപനം നടന്നത്.

റോയൽ സിനിമാസ് ഉടമയും ഗാനരചയിതാവുമായ സി.ച്ച്.മുഹമ്മദ് വടകരയുടെ സാന്നിദ്യത്തിൽ രണ്ടു ചിത്രങ്ങളുടെയും പോസ്റ്റർ പ്രകാശനം ചെയ്തു.

ഈ ചടങ്ങിൽ വച്ച്, മൂന്നു മലയാള ചിത്രങ്ങളുടെ പ്രഖ്യാപനവും നടന്നു.

ജോയ് മുഖർജി പ്രൊഡക്ഷൻസ്മായി സഹകരിച്ചാണ് മലയാള ചിത്രങ്ങളുടെ നിർമ്മാണം.


ശ്യാമപ്രസാദ്, കെ.മധു - -എസ്.എൻ.സ്വാമി ടീമിൻ്റെ ചിത്രം, - അജയ് വാസുദേവ് - ഹനീഫ് അദേനി ചിത്രം എന്നിവയാണ് ഈ മൂന്നു ചിത്രങ്ങൾ.





റിലീപ് ശുക്ള പ്രശസ്ത സംഗീത സംവിധായകൻ ആനന്ദ് ജി, നീലം മുഖർജി, അജോയ് മുഖർജി, തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

മലയാളത്തിലും ബോളിവുഡ്ഢിലും ഒരു പിടി നല്ല ചിത്രങ്ങൾ പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് റോയൽ സിനിമാ സും ജോയ് മുഖർജി പ്രൊഡക്ഷൻസും 

വാഴൂർ ജോസ്.

No comments:

Powered by Blogger.