മോഹൻലാലിന്റെ " Alone " മിസ്റ്ററി ത്രില്ലർ .
Rating : 3.5 / 5.
സലിം പി. ചാക്കോ .
cpK desK.
മോഹന്‍ലാലിനെകേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കിയ " Alone " തിയേറ്ററുകളിൽ എത്തി. കോവിഡ് പശ്ചാത്തലത്തിൽ ഒരാളുടെ ലൈഫിൽ സംഭവിക്കുന്ന സസ്പെൻസ് മിസ്റ്ററി ത്രില്ലറാണ് ഈ സിനിമ .
മോഹൻലാൽ കാളിദാസനായി വേഷമിടുന്നു. ഫോൺ കോളുകളിൽ ഹരിഭായ് ( പൃഥിരാജ് സുകുമാരൻ ), യമുന ( മഞ്ചുവാര്യർ ), ശ്രീദേവി ( രചന നാരായൺകുട്ടി) , അമ്മ ( മല്ലിക സുകുമാരൻ ) കേണൽ ( രൺജി പണിക്കർ ) , ഫ്ലാറ്റ് സെക്യൂരിറ്റി ( നന്ദു) , കെയർടേക്കർ തോമസ് കുരുവിള ( സുരേഷ് കൃഷ്ണ ) , ഒ.ജി വർക്കി റെസിഡന്റസ് സെക്രട്ടറി ( സിദ്ദിഖ്) , എ.എസ്.ഐ റഷീദ് ( ബൈജു സന്തോഷ് ) , കമ്മീഷണർ ( മേജർ രവി ), വിനോദ് ( ശങ്കർ രാമകൃഷ്ണൻ) എന്നിവരും എത്തുന്നു.
മോഹന്‍ലാലിന്റെ അഭിനയവും ,ഷാജി കൈലാസിന്റെ മേക്കിംഗുമാണ് സിനിമയുടെ പ്രധാന ആകർഷണം. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രംമാത്രമാണ്ചിത്രത്തിലുള്ളത്.മോഹന്‍ലാലിന്റെവണ്‍മാന്‍ഷോയും ഉജ്ജ്വലമായ അഭിനയവുമാണ് ചിത്രത്തിന്റെ നേട്ടം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് എലോണ്‍ നിര്‍മിച്ചിരിക്കുന്നത്. രാജേഷ് ജയരാമനാണ് തിരക്കഥ. അഭിനന്ദന്‍ രാമാനുജം ആണ് എലോണിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പാപ്പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന.
2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം " റെഡ് ചില്ലീസ് " ആയിരുന്നു ഇതിന് മുന്‍പ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച സിനിമ .
No comments: