പ്രശസ്ത സിനിമ നിർമ്മാതാവ് പുല്ലംപള്ളിൽ പി.വി. എബ്രഹാം (68) അന്തരിച്ചു.
പ്രശസ്ത സിനിമ നിർമ്മാതാവ് പുല്ലംപള്ളിൽ പി.വി. എബ്രഹാം (68) അന്തരിച്ചു.
പത്തനംതിട്ട : പ്രശസ്ത സിനിമ നിർമ്മാതാവ് പുല്ലംപള്ളിൽ പി.വി. എബ്രഹാം ( ബേബിച്ചൻ 68) അന്തരിച്ചു. റാന്നി പുല്ലംപള്ളിൽ കുടുംബാംഗമാണ്. സിനിമ നിർമ്മാതാവും , ഗാനാരചയിതാവും, സാമൂഹ്യ പ്രവർത്തകനും,പുല്ലംപള്ളിൽ ഫിലിംസ് ഉടമയുമായിരുന്നു.
അന്തരിച്ച ക്യാപ്റ്റൻ രാജു സംവിധാനം ചെയ്ത " മിസ്റ്റർ പവനായി " നിർമ്മിച്ചത് പി.വി.എബ്രഹാമായിരുന്നു.
പുതുതായി നിർമ്മിക്കുന്ന " ഇടം " എന്ന സിനിമയുടെ നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലായിരുന്നു.നിരവധിസിനിമകളിലും,ആൽബങ്ങളിലും ഗാനങ്ങൾ രചിച്ചിട്ടുണ്ട്. സാമൂഹ്യ സേവനരംഗത്തുംഅദ്ദേഹംസജിവമായിരുന്നു. കോഴഞ്ചേരി കോലത്ത് കുടുംബാംഗം ശാന്തയാണ് ഭാര്യ. മന്നാ മറിയം എബ്രഹാം ഏക മകളാണ്. പി.വി. തോമസ് (ബാബു) ദുബായ് സഹോദരനാണ്. സൂസി ജോൺ ( എറണാകുളം), ഗ്രേസ് എബ്രഹാം ( കോഴഞ്ചേരി ) എന്നിവർ സഹോദരിമാരാണ്.
No comments: