സത്യദേവ് 26, ഡാലി ധനഞ്ജയ 26, ഈശ്വർ കാർത്തിക്, പത്മജ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഓൾഡ് ടൗൺ പിക്ചേഴ്സ് പാൻ ഇന്ത്യൻ ചിത്രം "സീബ്ര " .
സത്യദേവ് 26, ഡാലി ധനഞ്ജയ 26, ഈശ്വർ കാർത്തിക്, പത്മജ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഓൾഡ് ടൗൺ പിക്ചേഴ്സ് പാൻ ഇന്ത്യൻ ചിത്രം "സീബ്ര " .
സൂപ്പർ താരം സത്യദേവും കന്നഡ താരം ഡാലി ധനഞ്ജയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് സീബ്ര എന്ന് പേര് നൽകി.ഇരുവരുടെയും 26 മത് ചിത്രം ആണ് എന്ന പ്രത്യേകത കൂടി സീബ്രയ്ക്ക് ഉണ്ട്. ഇന്ന് ജനുവരി 26 റിപ്പബ്ലിക് ദിനത്തോട്അനുബന്ധിച്ചാണ് ചിത്രത്തിന്റെ പേര് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
ക്രൈം ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഈശ്വർ കാർത്തിക് ആണ്.ലക്ക് ഫേവേഴ്‌സ് ദി ബ്രേവ് എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. വളരെ ആകർഷകമായാണ് അണിയർ പ്രവർത്തകർ ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. പത്മജ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഓൾഡ് ടൗൺ പിക്‌ചേഴ്‌സിന്റെയും ബാനറിൽ എസ്എൻ റെഡ്ഡി, ബാല സുന്ദരം, ദിനേശ് സുന്ദരം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ പ്രിയ ഭവാനി ശങ്കറും ജെന്നിഫർ പിക്കിനാറ്റോയും നായികമാരായി എത്തുമ്പോൾ പ്രമുഖ താരം സത്യരാജ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സത്യ അകല, സുനിൽ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
സീബ്രയുടെ 50 ദിവസത്തെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി, ശേഷിക്കുന്ന ഷൂട്ടിംഗ് ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ മേഖലകളിലായാണ് പ്ലാൻ ചെയ്തിരിക്കുന്നത്. പാൻ-ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ചിത്രത്തിനായി നിർമ്മാതാക്കൾ ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് സംഗീത സംവിധായകൻ ശ്രീ.രവി ബസ്രൂറിനെ പ്രോജക്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുമൻ പ്രസാർ ബാഗെ സഹനിർമ്മാതാവും സത്യ പൊൻമാർ ഛായാഗ്രാഹകനുമാണ്. അനിൽ കൃഷ് എഡിറ്റിംഗ് നിർവ്വഹിക്കുന്നു, സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് മീരാഖാണ്.
തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യ സിനിമയായി ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.അഭിനേതാക്കൾ: സത്യദേവ്, ഡാലി ധനഞ്ജയ, സത്യരാജ്, പ്രിയ ഭവാനി ശങ്കർ, ജെന്നിഫർ പിച്ചിനാറ്റോ, സത്യ അകല, സുനിൽ തുടങ്ങിയവർ.
രചന, സംവിധായകൻ: ഈശ്വർ കാർത്തിക് ,അധിക തിരക്കഥ: യുവനിർമ്മാതാക്കൾ: എസ്എൻ റെഡ്ഡി, ബാല സുന്ദരം, ദിനേശ് സുന്ദരംബാനർ: പത്മജ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഓൾഡ് ടൗൺ പിക്ചേഴ്സ് സ ഹനിർമ്മാതാവ്: സുമൻ പ്രസാർ ബാഗ്,DOP: സുമൻ പ്രസാർ ബാഗ്,സംഗീതം: രവി ബസ്രൂർഎഡിറ്റർ: അനിൽ കൃഷ്സംഭാഷണങ്ങൾ: മീരാഖ്സ്റ്റണ്ട്: സുബ്ബു ,കോസ്റ്റ്യൂം ഡിസൈനർ: അശ്വിനി മുൽപുരി, ഗംഗാധർ ബൊമ്മരാജു .
പി.ആർ.ഒ: ശബരി
No comments: