തരംഗമായി ദസറ ടീസർ, 13 മില്യൺ വ്യൂസ് .





തരംഗമായി ദസറ ടീസർ, 13 മില്യൺ വ്യൂസ് .നാച്ചുറൽ സ്റ്റാർ നാനിയുടെ മാസ്സ് ആക്ഷൻ എന്റർടെയ്നർ ദസറയുടെ   ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ടീസറിന് ഇതിനോടൊപ്പം തന്നെ പാൻ ഇന്ത്യാതലത്തിൽ അതിഗംഭീര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നാനിയുടെ വ്യത്യസ്ത വേഷപ്പകർച്ചയും ടീസറിലെ അസാധാരണ പ്രകടനവും ഇതിനോടകംതന്നെപ്രേക്ഷകർക്കിടയിൽ ചർച്ചയായി കഴിഞ്ഞു.



ട്രെയിലറിൽകാണിച്ചിരിക്കുന്നതുപോലെ,തെലങ്കാനയിലെഗോദാവരികാനിയിലെ കൽക്കരി ഖനികളിൽ ജോലി ചെയ്യുന്ന ആളുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പുറത്തിറങ്ങിയ എല്ലാ ഭാഷകളിലും ട്രെൻഡിങ് ലിസ്റ്റിലാണ് ടീസർഇടംപിടിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ വീഡിയോ 13 മില്യൺ വ്യൂസ് എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കി. എസ്‌എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക.  ദസറ മാർച്ച് 30 ന് പാൻ ഇന്ത്യ റിലീസ് ചെയ്യും. 


പി ആർ ഒ: ശബരി

No comments:

Powered by Blogger.