" വെൽക്കം ടു പാണ്ടിമല " ഓഫിഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി .
സൂരജ്സുന്ദർ,കൃപ ശേഖർ എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കിനവാഗതനായ മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന "വെൽക്കം ടു പാണ്ടിമല " എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്ലർ റിലീസായി.
ഹരിചന്ദന ക്രിയേഷൻസിന്റെ ബാനറിൽ ഹരികുമാർ പെരിയ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഉല്ലാസ് പന്തളം ഒരു പ്രധാന കഥാപാത്രത്തെഅവതരിപ്പിക്കുന്നു.കൂടാതെ മലയാളത്തിലെ പ്രശസ്തരായതാരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്നു.
ഏറെ നർമ്മ മുഹൂർത്തങ്ങളും സസ്‌പെൻസും നിറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രഹണം അരുൺ രാജ് നിർവ്വഹിക്കുന്നു.
മിർഷാദ് കൈപ്പമംഗലം കഥ തിരക്കഥസംഭാഷണമെഴുതുന്നു
മിർഷാദ് കൈപ്പമംഗലം, രശ്മി സുശീൽ എന്നിവരുടെ വരികൾക്ക് ചാൾസ് സൈമൺ സംഗീതം പകരുന്നു.
എഡിറ്റിങ്-അൻവർ അലി,ചമയം- ഷിജുമോൻ ചെറിയൂർ, വസ്ത്രാലങ്കാരം- ദേവകുമാർ,സ്റ്റില്‍സ്- നവനീത് സുരേന്ദ്രൻ, ഡിസൈൻ-അർജ്ജുൻ ജിബി,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-അരുൺകുമാസി,അസോസിയേറ്റ് ഡയറക്ടർ-ഗോകുല്‍ ഗോപാല്‍,റിഷി സുരേഷ്, ക്രിയേറ്റീവ് ഡയറക്ടർ-മിർഷാദ് കൈപ്പമംഗലം,ചീഫ് അസോസിയേറ്റ് ക്യാമറമാൻ-സുഭാഷ് അമ്പലപ്പുഴ,
പ്രൊഡക്ഷന്‍ മാനേജർ- മണികണ്ഠന്‍ പെരിയ,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-
ബിജു ചെറുകര,സിദ്ദീഖ് അഹമ്മദ്.
പി ആർ ഒ-എ എസ് ദിനേശ്.
No comments: