" കീടം " ശ്രദ്ധേയം.

രജീഷ വിജയൻ ,ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ റിജി നായർ സംവിധാനം ചെയ്ത ചിത്രമാണ് " കീടം " .

സൈബർ സുരക്ഷ , പ്രൈവസി തുടങ്ങിയ വിഷയങ്ങളാണ് സിനിമയുടെ പ്രമേയം. മനോഹരമായ സൈബർ ക്രൈം ത്രില്ലറാണിത്. 

സൈബർ വിദഗ്ധയാണ് രാധിക . സ്വന്തമായി ഒരു സൈബർ സെക്യൂരിറ്റി സ്റ്റാർട്ട് അപ്പ് നടത്തുന്നു. പ്രൈവസി എന്നത് ഓരോരുത്തർക്കും അത്രയും പ്രധാനപ്പെട്ടതാണ് എന്ന്  രാധിക  വിശ്വസിക്കുന്നു. 

ഒരിക്കൽ നാൽവർ സംഘം ക്രിമനലുകളിൽ നിന്ന് അവൾക്ക് നേരിടേണ്ടി വരുന്ന സൈബർ ആക്രമണവും, രാധികയുടെ പിതാവിന് നേരെയുണ്ടാക്കുന്ന ആക്രമവും അവളെ മാറ്റത്തിന് വിധേയാക്കുന്നു. അവരോട് പ്രതികാരം ചെയ്യാൻ രാധിക നടത്തുന്ന പോരാട്ടങ്ങളാണ് " കീടം " പറയുന്നത്. 

രജീഷയുടെ രാധിക എന്ന കഥാപാത്രം നീതിക്കായി പൊരുതുന്ന  സൈബർ വിദഗ്ദ്ധ  മനോഹരമാക്കി. റിട്ടയർമെൻ്റ് ആഘോഷിക്കുന്ന അഡ്വ. ബാലൻ എന്ന രാധികയുടെ പിതാവായി ശ്രീനിവാസൻ്റെ അഭിനയം  ഗംഭീരമായി. സി.ഐ. ചാൾസായി വിജയ് ബാബുവും ശ്രദ്ധിക്കപ്പെട്ടു. 

മണികണ്ഠൻ പട്ടാമ്പി , രഞ്ജിത് ശേഖർ, മഹേഷ് നായർ, ആനന്ദ് മന്മഥൻ എന്നിവരുടെ അഭിനയവും നന്നായിട്ടുണ്ട്. 

സ്വകാര്യത ,സൈബർ സുരക്ഷ എന്നിവയുടെ  പ്രാധാനവും, സൈബർ കുറ്റകൃത്യങ്ങളുടെ രീതികളും നീതിന്യായ വ്യവസ്ഥയിലെ പഴുതുകളും സിനിമ ചൂണ്ടിക്കാട്ടുന്നു 

രാകേഷ് ധരൻ്റെ ഛായാഗ്രഹണവും, സിദ്ധാർത്ഥ് പ്രദീപിൻ്റെ പശ്ചാത്തല സംഗീതവും മികവ് പുലർത്തി. ക്രിസ്റ്റി ജോസഫിൻ്റെ എഡിറ്റിംഗും  നന്നായിട്ടുണ്ട്. 

ഫസ്റ്റ് പ്രിൻ്റ് സ്റ്റുഡിയോയുടെ ബാനറിൽ സുജിത് വാര്യർ, ലിജോ ജോസഫ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 
രാഹുൽ റിജി നായരുടെ സംവിധാനമികവും എടുത്ത് പറയാം.

കെട്ടെറുപ്പുള്ള തിരക്കഥയിൽ ഒന്നേ മുക്കാൽ മണിക്കൂറിൽ ഒരുക്കിയ ക്രൈം ത്രില്ലറാണ് " കീടം " .

Rating : 3.5 / 5.
സലിം പി. ചാക്കോ .
cpK desK. 

No comments:

Powered by Blogger.