ബാദുഷ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആഘോഷ് വൈഷ്ണവം ചിത്രം 'മധുമതി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ഗ്രീൻവുഡ്സ് പ്രൊഡക്ഷൻസിൻ്റെയും ഗരം മസാലയുടെയും ബാനറിൽ സ്റ്റിൽ ഫോട്ടോഗ്രാഫി രംഗത്തെ പ്രമുഖ വ്യക്തിത്വമായ ആഘോഷ് വൈഷ്ണവം സംവിധാനവും നിർമാണവും വഹിക്കുന്ന 'മധുമതി' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കലാസംവിധാന രംഗത്തെ പ്രമുഖ വ്യക്തിയായ മനോജ് ഗ്രീൻവുഡ്സ് ആണ് മറ്റൊരു നിർമാതാവും ചിത്രത്തിൻ്റെ കലാസംവിധായകനും. പ്രമുഖ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ആഘോഷ് വൈഷ്ണവം തന്നെയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. ആഘോഷിൻ്റെ കഥക്ക് പ്രശസ്ത മാധ്യമ പ്രവർത്തകൻ സജിൽ ശ്രീധർ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജെമിനി ഉണ്ണികൃഷ്ണൻ സംഗീതം നൽകിയിരിക്കുന്ന ചിത്രത്തിന് ജോസി ആലപ്പുഴ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. അഞ്ജന ഉദയകുമാർ, ജോസി ആലപ്പുഴ എന്നിവരാണ് ചിത്രത്തിൻ്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത്. അസോസിയേറ്റ്സംവിധായകൻ: മിഥുൻ സുരേഷ്, മേക്ക് അപ്പ്: അനിൽ നേമം, കളറിസ്റ്റ്: ബിലാൽ റഷീദ്, സ്റ്റിൽസ്: ജിതീഷ് കടക്കൽ, അസിസ്റ്റൻ്റ് കാമറാമാൻ: കൃഷ്ണകുമാർ, ഡിസൈൻ: അജയ് ദാസ്, വാർത്താപ്രചരണം:
പി. ശിവപ്രസാദ്.

No comments: