തലമുറകളെയും മനുഷ്യബന്ധങ്ങളെയും ആഴത്തിൽ സൂചിപ്പിക്കുന്ന " ഉടൽ " .ഇന്ദ്രൻസ് - ദുർഗ്ഗാ ക്യഷ്ണ എന്നിവരുടെ തകർപ്പൻ അഭിനയം. മലയാള സിനിമയുടെ പ്രതീക്ഷയാണ് രതീഷ് രഘുനന്ദൻ.

ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ രതീഷ് രഘുനന്ദൻ കഥ, തിരക്കഥ ,സംഭാഷണം, സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ്  " ഉടൽ " .

കുട്ടിച്ചായനായി ഇന്ദ്രൻസും, കിരണായിധ്യാൻശ്രീനിവാസനും, ഷൈനിയായി ദുർഗ്ഗാ കൃഷ്ണയും ,റെജിയായി ജൂഡ് ആന്തണി ജോസഫും, ജോയിയായി അരുൺ പൂനലൂരും വേഷമിടുന്നു. ഇവരോടൊപ്പം മാസ്റ്റർ കാശിനാഥൻ ,ദിനേശ് ആലപ്പുഴ, മായാ സുരേഷ് തുടങ്ങിയവരും  അഭിനയിക്കുന്നു. 

ഒരു രാത്രിയിൽ  നടക്കുന്ന  സിനിമയാണ് " ഉടൽ " .ഒരു രാത്രിയും ഒരു വീടുമാണ് ഈ സിനിമയുടെ പശ്ചാത്തലമായി  പറയുന്നത്. 

കുട്ടിച്ചായൻ്റെ ഭാര്യ കൊച്ച് നാല് വർഷമായി കിടപ്പിലാണ്. ഇവരുടെ മകനാണ് റെജി. റെജിയുടെ ഭാര്യയാണ് ഷൈനി. ഇവർക്ക് ഒരു ആൺക്കുട്ടി ഉണ്ട്. ഷൈനിയ്ക്ക്  കിരൺ എന്ന കാമുകനുണ്ട്. നാല് വർഷങ്ങളായി റെജിയുടെ അമ്മയെ നോക്കുന്നതിൻ്റെ ദേഷ്യം ഷൈനിയ്ക്ക് ഉണ്ട്. 

ഒരു സ്ത്രിയെ ഇത്ര ത്രീവ്രമായി അവതരിപ്പിച്ചിട്ടുള്ള ഒരു മലയാള സിനിമ അടുത്ത് കാലത്ത് ഉണ്ടായിട്ടില്ല. കാഴ്ച നഷ്ടപ്പെട്ട കുട്ടിച്ചായൻ ഒരു ഭീതി തന്നെ സൃഷ്ടിക്കുന്നു. ഓവ് ചാലിലൂടെ ഒഴുക്കി വരുന്ന ചോരകലർന്ന വെള്ളവും ഉപയോഗിച്ച ഡയപ്പറുകളുടെ അവശിഷ്ടവും ഒക്കെ കിടപ്പിലായ രോഗിയുടെ  വീടിൻ്റെ അന്തരീക്ഷം ഉണ്ടാകുന്നുണ്ട്. 

ആ വീട്ടിലെ  മണം കാരണം അലമാരയുടെ അകത്ത് നിന്നും ബ്രഡ് എടുത്തു കഴിക്കുന്ന ഷൈനി കൈ മണത്തു നോക്കുന്നത് അവർക്ക് എത്രമേൽ അസഹനീയമാണ് അവിടം എന്ന് പ്രേക്ഷകർക്ക് കാട്ടി തരുന്നു. 

ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ചിരിക്കുന്ന ചിത്രമാണിത്.കൃഷ്ണമൂർത്തിയാണ് ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസർ. വി .സി . പ്രവീൺ, ബൈജു ഗോപാലൻ എന്നിവർ സഹനിർമ്മാതാക്കളാണ് .

മനോജ്പിള്ളഛായാഗ്രഹണവും ,നിഷാദ് യൂസഫ് എഡിറ്റിംഗും, വില്യം ഫ്രാൻസിസ് പശ്ചാത്തല സംഗീതവും,ബി.റ്റിഅനിൽകുമാർ ഗാനരചനയും, മാഫിയ ശശി ത്രിൽസും, സഹസ് ബാല കലാസംവിധാനവും ,അരുൺ വർമ്മ സൗണ്ട് ഡിസൈനും, അജിത് എ .ജോർജ്ജ് സൗണ്ട് മിക്സിംഗും ,രാജേഷ് നെന്മമാറ മേക്കപ്പും ,സുജിത് മട്ടന്നൂർ കോസ്റ്റുമും ,നികേഷ് രമേഷ് കളറിസ്റ്റും ,സന്തോഷ് പട്ടാമ്പി സ്റ്റിൽസും, വാഴൂർ ജോസ് പി.ആർ.ഒ , രതീഷ് പാലോട് ചീഫ് അസോസിയേറ്റ് ഡയറകറ്റും ,സജി പുതുപ്പള്ളി പ്രൊഡക്ഷൻ കൺട്രോളറും, മൂവിലാബ് ക്രയേഷൻസ് വി. .എഫ്.എസും ഒരുക്കുന്നു. 

ആഞ്ചാംപാതിരയിലെ 
റിപ്പറെയും ,ഹോമിലെ 
ഒളിവറെയും മനോഹരമാക്കിയ ഇന്ദ്രൻസ് ചേട്ടൻ്റെ മറ്റൊരു വ്യത്യസ്ത ചിത്രമാണിത്.  

മലയാള സിനിമയിൽ 
പരിചിതമല്ലാത്ത വിഷയമാണ് " ഉടൽ " കൈകാര്യം ചെയ്യുന്നത്. ഗംഭീര ത്രില്ലർ അനുഭവ കാഴ്ചയാണ് " ഉടൽ"  സമ്മാനിക്കുന്നത്. 

ഇന്ദ്രൻസ് എന്ന നടൻ്റെ വേഷപ്പകർച്ച ഒരിക്കൽകൂടി പ്രേക്ഷകരെഅൽഭുതപ്പെടുത്തന്നു. കുട്ടിച്ചായനായി മിന്നുന്ന പ്രകടനമാണ് ഇന്ദ്രൻസ് കാഴ്ചവച്ചിരിക്കുന്നത്.ഇന്ദ്രൻസ് നെഗറ്റീവ് ഷെയ്ഡിലേക്ക് വഴുതി വീഴുന്ന കാഴ്ച ഒരിക്കൽ കൂടി പ്രേക്ഷകർക്ക് കാണാം. 

ദുർഗ്ഗാ കൃഷ്ണയുടെ  സിനിമ കരിയറിലെ മികച്ച കഥാപാത്രമാണ് " ഷൈനി ". ഇത്രയും ഭംഗിയായി ഷൈനി യെ അവതരിപ്പിച്ച ദുർഗ്ഗാ ക്യഷ്ണയ്ക്ക് പുതിയ അവസരങ്ങൾതേടിയെത്തു
മെന്നത് ഉറപ്പാണ് .ധ്യാൻ ശ്രീനിവാസൻ്റെ കിരണും പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി. 

സിനിമയുടെ മേക്കിംഗ് അസാദ്ധ്യമാണ്. രതീഷ് രഘുനന്ദൻ മലയാള സിനിമയുടെ പുത്തൻ പ്രതീക്ഷയായി മാറുമെന്നതിന് സംശയമില്ല. ചിത്രത്തിൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും ,ഛായാഗ്രഹണവും മികച്ചതായി . 

ഓരോ തലമുറ കഴിയുംതോറും സ്നേഹവും മനുഷ്യത്വവും കുറഞ്ഞു വരുമെന്ന് " ഉടലിൻ്റെ "  പ്രമേയം ചൂണ്ടിക്കാട്ടുന്നു. 

പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികളെ ഒഴിവാക്കി തന്നെ  " ഉടൽ " കാണണം .

Rating : 4 / 5.
സലിം പി. ചാക്കോ .
cpK desK .
 

No comments:

Powered by Blogger.