പ്രശസ്ത പിന്നണി ഗായിക സംഗീത സചിത് (46) അന്തരിച്ചു.



പ്രശസ്ത പിന്നണി ഗായിക സംഗീത സചിത് ( 46) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ ഇന്ന് വച്ചായിരുന്നു  അന്ത്യം.
സംസ്കാരം ഇന്ന് വൈകിട്ട് 
മൂന്ന് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളില്‍ പാടി. " എന്ന് സ്വന്തം ജാനകിക്കുട്ടി " യിലെ " അമ്പിളിപൂവട്ടം പൊന്നുരുളി.... " എന്ന ഗാനമാണ് സംഗീത മലയാളത്തില്‍ ആദ്യമായി പാടിയത്. 

 " രാക്കിളിപ്പാട്ടി"ലെ "ധും ധും ധും ദൂരെയേതോ..." ," കാക്കക്കുയിലിലെ " ആലാരേഗോവിന്ദ.....", " അയ്യപ്പനും കോശിയിലെ " താളം പോയി തപ്പും പോയി.... "  തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്.

 "കുരുതി "യിലെ തീം സോങ് ആണ് മലയാളത്തില്‍ അവസാനമായി പാടിയത്. കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായവി.ജി.സചിത്തിന്റെയും രാജമ്മയുടെയും മകളായ സംഗീത ചെന്നൈയിലായിരുന്നു താമസം.  

മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഓഡിയോ കാസറ്റുകള്‍ക്കുവേണ്ടിയും 
സം​ഗീത പാടിയിരുന്നു. എല്ലാ പ്രമുഖ ഗായകര്‍ക്കുമൊപ്പം വിദേശത്ത് ഗാനമേളകളിൽ പാടിയിട്ടുണ്ട്. 

 " അടുക്കളയില്‍ പണിയുണ്ട് "  എന്ന സിനിമയുടെ സംഗീതവും നിർവ്വഹിച്ചു.

No comments:

Powered by Blogger.