മലയാള സിനിമാ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് രക്ഷിത് ഷെട്ടി.
മലയാളതാരങ്ങൾക്കും സംവിധായകർക്കും നന്ദി പറഞ്ഞ് രക്ഷിത് ഷെട്ടി.
നാൽപ്പത്തി മൂന്ന് ലക്ഷത്തിലേറെ കാഴ്ചക്കാരുമായി വൻ ജനസ്വീകാര്യതയുമായി 777 ചാർളി ഒഫീഷ്യൽ ടീസർ മുന്നേറുമ്പൊൾ, ചിത്രത്തിന്റെ ടീസർ ലോഞ്ച് ചെയ്ത താരങ്ങൾക്കും സംവിധായകർക്കും നന്ദി പറഞ്ഞ് രക്ഷിത് ഷെട്ടി. പൃഥ്വിരാജ് സുകുമാരൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, നിഖിലാ വിമൽ, അന്നാ ബെൻ, ആന്റണി വർഗ്ഗീസ്, ഉണ്ണി മുകുന്ദൻ സുരഭി ലക്ഷ്മി, മെറീന മൈക്കിൾ, അനിൽ ആന്റോ, ഒമർ ലുലു, 'കപ്പേള' സംവിധായകൻ മുഹമ്മദ് മുസ്തഫ, ടിനു പാപ്പച്ചൻ, 'പീസ്' എന്ന ചിത്രത്തിന്റെ സംവിധായകൻ സൻഫീർ എന്നിവർ ചേർന്നാണ് ടീസർ റിലീസ് ചെയ്തത്. ഇവർക്ക് നന്ദി നൽകിക്കൊണ്ടുള്ള രക്ഷിത് ഷെട്ടിയുടെ ട്വീറ്റ് ശ്രദ്ധേയമായിരുന്നു.
കന്നട സൂപ്പർതാരം രക്ഷിത് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ '777 ചാർളി' ഒഫീഷ്യൽ ടീസറിന് ഒമർ ലുലുവിന്റെ 'ഒരു അഡാറ് ലൗ', ബി ഉണ്ണികൃഷ്ണന്റെ മോഹൻലാൽ ടീമിന്റെ 'ആറാട്ട്' എന്നിവയ്ക്ക് ശേഷം 24 മണിക്കൂറിലെ റെക്കോഡ് വ്യൂസാണ് ലഭിച്ചത്. കുസൃതിക്കാരിയായ ചാർളി എന്ന പട്ടിക്കുട്ടിയുടെ ഏതാനും ദിവസങ്ങളാണ് ടീസറിലുള്ളത്! ടീസറിൽ രക്ഷിത് ഷെട്ടിയും പ്രത്യക്ഷപ്പെടുന്നുണ്ട്.
ഏകാന്തതയിൽ തളച്ചിടപ്പെട്ട, പരുക്കനായ ധർമ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ്ക്കുട്ടി കടന്നു വരുന്നതും ഇവർ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രം. സംഗീത ശൃംഗേരിയാണ് നായികയായി അഭിനയിക്കുന്നത്. രാജ് ബി ഷെട്ടി, ബോബി സിംഹ, ഡാനിഷ് സേട്ട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവർ ചേർന്നാണ് നിർമ്മാണം.
മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ രക്ഷിത്ഷെട്ടിയുടെ ജന്മദിനമായ ഇന്ന് പുറത്തിറക്കിയിരിക്കുന്നത്. മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ് കാർത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നാനിയുമാണ് അതാത് ഭാഷകളിൽ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ആലപിക്കുന്ന രണ്ടു മലയാളഗാനങ്ങളുണ്ട് എന്നത് ശ്രദ്ധേയമാണ്.
നോബിൻ പോളാണ് ചിത്രത്തിനു സംഗീതം പകരുന്നത്, ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, വിവിധ ഭാഷകളിലെ സംഭാഷണം: കിരൺരാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ് എന്നിവരാണ്. പ്രൊഡക്ഷൻ മാനേജർ: ശശിധര ബി, രാജേഷ് കെ.എസ്. എന്നിവർ, വിവിധ ഭാഷകളിലെ വരികൾ: മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി എന്നിവർ, ഡയറക്ഷൻ ടീം: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കന്നത്ത്, കാർത്തിക് വട്ടികുട്ടി, ദാമിനി ധൻരാജ്, പ്രസാദ് കാന്തീരവ, നിതിൻ രാമചന്ദ്ര, രക്ഷിത് കൗപ്പ് എന്നിവർ .
പി.ആർ.ഓ:
മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്.
No comments: