" ചെരാതുകൾ " ട്രെയിലർ ജൂൺ പതിനൊന്നിന് മമ്മൂട്ടി റിലീസ് ചെയ്യും .
ആറ് കഥകളുമായ് എത്തുന്ന "ചെരാതുകൾ" എന്ന ആന്തോളജി ചിത്രത്തിൻ്റെ ട്രെയ്ലർ ജൂലൈ പതിനൊന്നിന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.
ഈ ചിത്രത്തിൽ ആദിൽ, മറീന മൈക്കിൽ, മാല പാർവതി, ദേവകി രാജേന്ദ്രൻ, ശിവാജി ഗുരുവായൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിധു പ്രതാപ്, നിത്യ മാമ്മൻ, കാവാലം ശ്രീകുമാർ, ഇഷാൻ ദേവ് എന്നിവർ ആലപിച്ച മൂന്ന് മനോഹരമായ ഗാനങ്ങളാണ് ഈ സിനിമയിൽ ഉള്ളത്. മെജ്ജോ ജോസ്സഫ്, പ്രതീക് അഭ്യങ്കർ, റെജിമോൻ എന്നിവർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഡോ. മാത്യു മാമ്പ്രയും അനു കുരിശിങ്കലുമാണ്.
അമേരിക്കയിലെ ന്യൂ ജേഴ്‌സി ഫിലിം ഫെസ്റ്റിവലിൽ മലയാളത്തിനു അഭിമാനമായി ഈ ചിത്രം നല്ല ചിത്രത്തിനുള്ള അവാർഡ് ഇപ്പോൾ നേടിയിരിക്കുകയാണ്.
ആറു തിരഞ്ഞെടുത്ത പുതുമുഖ സംവിധായകപ്രതിഭകളെ കോർത്തിണക്കിക്കൊണ്ട്മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോക്ടർ മാത്യു മാമ്പ്ര നിർമ്മിക്കുന്ന "ചെരാതുകൾ" അഞ്ച് പ്രമുഖ ഒ.ടി.ടികൾ വഴി ജൂൺ പതിനേഴിന് റിലീസ് ചെയ്യും.
മനോഹരി ജോയ്, പാർവതി അരുൺ, മരിയ പ്രിൻസ് , ബാബു അന്നൂർ, അശ്വിൻ ജോസ്, അനൂപ് മോഹൻദാസ് എന്നിവരാണ് മറ്റു അഭിനേതാക്കൾ. ചിത്രത്തിൽ ആറു ഛായാഗ്രഹകരും ആറു ചിത്രസംയോജകരും ആറു സംഗീത സംവിധായകരും അണിനിരക്കുന്നു.
വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.
ടീസർ ലിങ്ക്.
https://youtu.be/HYxACEDX6CU
No comments: