ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി " അൺഡു " സൈന പ്ലേ ഒടിടിയിൽ.
ഭുവൻ അറോറ,ജിജോയ് പുളിക്കൽ,നൈന സ്റീഫൻ,ക്രിതിക പാണ്ഡേ, ഫാ റാ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിശാഖ് മെനിക്കോട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം
" അൺഡു " സൈന പ്ലേ ഒടിടി റിലീസ് ചെയ്തു.
ഒരു മൾട്ടി നാഷണൽ സോഫ്റ്റ്‌വെയർ ഐ ടി കമ്പനിയിൽ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന രോഹൻ ശർമ്മ എന്ന യുവാവിന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ഒരു ഹ്രസ്വചിത്രമാണ് "അൺഡു" (UNDO)
തന്റെ ജീവിത രീതിയിൽ സംഭവിക്കുന്ന ചില തെറ്റുകൾ റോഹന്റെ വൈകാരികവും മാനസികവുമായ ഉയർച്ചയും താഴ്ചയും ഈ സിനിമ കൈകാര്യം ചെയ്യുന്നു. മുൻകാല തെറ്റുകൾ കാരണം അനാവശ്യമായ അനന്തര ചിന്തകളും ഫലങ്ങളും പലപ്പോഴും അയാളെ വേട്ടയാടന്നു.രോഹന്റെ
മെഡിക്കൽ ചെക്കപ്പ് കഴിഞ്ഞ് നേഴ്‌സ് നല്കിയ റിപ്പോർട്ട് രോഹന് കൈമാറുമ്പോൾ ഉണ്ടാകുന്ന ഉത്കണ്ഠയും അതോടെ നേരിടേണ്ടി വരുന്ന സംഭവം വികാസങ്ങളുമാണ് ഹൃദയ സ്പർശിയായി ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
ഏതാനും ഇംഗ്ലീഷ് വാക്കുകളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വാധീനിക്കാൻ കഴിയും വിധം ഒരുക്കിയ ഈ ചിത്രത്തിലെ പ്രമേയം സമകാലികമാണ്.
കീബോർഡിലെ UNDO കീയാണ് ശീർഷകം കൊണ്ട് അർത്ഥമാകുന്നത്.
ഐടി മേഖലയിൽ ഇത് പരമാവധി ഉപയോഗപ്പെടുത്തുന്നു. എന്നാൽ അവരുടെ യഥാർത്ഥ ജീവിതത്തിൽ വരുമ്പോൾ നിർഭാഗ്യവശാൽ UNDO കീ ഇല്ലയെന്നതാണ് സത്യം.
ഹ്രസ്വചിത്രത്തിലെ ആശയം യുവജനങ്ങളെ ബോധവാന്മാരാക്കുകയും ചില ചിന്തോദ്ദീപകമായ സന്ദേശങ്ങൾ കൈമാറുകയും ചെയ്യന്നുവെന്നതും ശ്രദ്ധേയമാണ്.
വി എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പുരുഷോത്തമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു.
എഡിറ്റർ-വിജി അബ്രാഹം,കല-സജീബ് മുജന്ദർ, കോസ്റ്റ്യൂം-മുഹമ്മദ് നിയാസ്, പശ്ചാത്തല സംഗീതം-അനിൽജോൺസൺ,
സിങ്ക് സൗണ്ട്-വിപുൾ പോൾ,അങ്കിത് താപ്പ,ഷൈജു യൂണിറ്റി,ഹെലിക്കാം-റോഷൻ മുഹമ്മദ്, അസോസിയേറ്റ് ക്യാമറ-പ്രതീക് ലോകണ്ഡേ, അസിസ്റ്റന്റ് ഡയറക്ടർ-സജിത്,ചാരുൾ,മയൂർ,വിഷ്വൽ എഫ്ക്റ്റ്-വിശാഖ് മെനിക്കോട്ട്.
വാർത്ത പ്രചരണം.
എ എസ് ദിനേശ്.
No comments: