കിരൺ മോഹന്റെ " രാ" .
മലയാളത്തിലെ ആദ്യത്തെ സോംബി മൂവിയാണ് 'രാ '. ഭയം നിറഞ്ഞ് വീടിനുള്ളില്‍ അടഞ്ഞു കഴിയേണ്ടിവരുന്ന അവസ്ഥ നമുക്ക് ഇപ്പോള്‍ ഒരു നടക്കാത്ത കഥയല്ല. സമാനമായ ഒരു അവസ്ഥയുടെ ഭീതി നിറഞ്ഞ നിമിഷങ്ങളെ വെള്ളിത്തിരയില്‍ എത്തിക്കുകയാണ് ഈ സിനിമ .
'നൈറ്റ്ഫാള്‍ പാരനോയ' എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങുന്ന ചിത്രമാണ് 'രാ' .തമിഴില്‍ 'ബ്രഹ്മപുരി' എന്ന ഹൊറര്‍ ചിത്രവും, റിലീസിന് തയ്യാറെടുക്കുന്ന 'സണ്ടളര്‍കര്‍' എന്ന ത്രില്ലര്‍ ചിത്രവും ഒരുക്കിയ കൊച്ചിക്കാരനായ കിരണ്‍ മോഹന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.
പ്രശസ്ത തമിഴ് ചലച്ചിത്രകാരന്‍ പാര്‍ത്ഥിപന്റെ ശിഷ്യനാണ് കിരണ്‍ .രചന നിര്‍വ്വഹിച്ചിരിക്കുന്നത്, പൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രം 'എസ്ര'യുടെ സഹരചയിതാവായ മനു ഗോപാലാണ്. ഒലാല മീഡിയയുടെ ബാനറില്‍ അബീല്‍അബൂബേക്കറാണ് 'രാ' യുടെ നിര്‍മ്മാതാവ്.പി.ആർ.ഒ.പി.ആർ.സുമേരൻ 9446190254
No comments: