"ഉടുമ്പി"ലെ പ്രണയം തുളമ്പുന്ന വിഡിയോ ഗാനം പുറത്തിറങ്ങി. " കാലമേറെയായ് കാത്തിരുന്നു ഞാൻ ഏൻ ജീവനിൽ വന്നു ചേരുവാൻ ....... "


സെന്തിൽ കൃഷ്ണയെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഉടുമ്പി'ലെ രണ്ടാമത്തെ വിഡിയോ സോംങ്  റിലീസായി. 

ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബൻ, ആൻ്റണി വർഗ്ഗീസ് എന്നിവർ ചേർന്ന് താരങ്ങളുടെ ഫേസ്ബുക്ക്  പേജിലൂടെയാണ് ഈ വിഡിയോ ഗാനം പുറത്തിറക്കിയത്.

"കാലമേറെയായ് കാത്തിരുന്നു ഞാൻ…"എന്നാരംഭിക്കുന്ന ഈ പ്രണയഗാനം ഇമ്രാൻ ഖാൻ ആണ് ആലപിക്കുന്നത്. രാജീവ് ആലിങ്കൽ എഴുതിയ വരികള്‍ക്ക്  സാനന്ദ് ജോർജ്ജ് ഗ്രേസ് സംഗീതം നൽകുന്നു. 

24 മോഷന്‍ ഫിലിംസും കെ.റ്റി മൂവിഹൗസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ഒരു ഡാർക്ക് ത്രില്ലറായി ഒരുക്കുന്ന ഈ
ചിത്രത്തിൽഅലൻസിയർ ലേ ലോപ്പസ്, ഹരീഷ് പേരാടി, ധർമ്മജൻ ബോൾഗാട്ടി, സാജൽ സുദർശൻ, മൻരാജ്, മുഹമ്മദ് ഫൈസൽ, വി.കെ ബൈജു, ജിബിൻ സാഹിബ്, എൽദോ ടി.ടി, ബാദുഷ എൻ.എം, പുതുമുഖങ്ങളായ ആഞ്ചലീന, യാമി, ശ്രേയ അയ്യർ തുടങ്ങിയവരും അഭിനയിക്കുന്നു.

തിരക്കഥ അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്ന് ഒരുക്കുന്നു.  രവിചന്ദ്രൻ ഛായാഗ്രഹണവും, എഡിറ്റിംഗ് വി.ടി ശ്രീജിത്തും, ലൈന്‍ പ്രൊഡ്യൂസര്‍ ബാദുഷ എൻ.എംമും, പോസ്റ്റര്‍ ഡിസൈനര്‍ യെല്ലോ ടൂത്തും നിർവ്വഹിക്കുന്നു .
വാര്‍ത്ത പ്രചരണം:  പി.ശിവപ്രസാദ് .

Plse Like & Share Udumbu Video Song Link : 
 
https://youtu.be/UlImocrLrAY


online promotion : 
www.cinemaprekshakakoottayma.com 

No comments:

Powered by Blogger.