ഒരു കലാകാരൻ അമരത്വം നേടുന്നത് കാലാതീതമായി സ്മരിക്കപ്പെടുന്നത് സ്വന്തം സൃഷ്ടികളിലുടെയാണ് : ബ്ലെസി.

ഒരു കലാകാരൻ അമരത്വം നേടുന്നത് കാലാതീതമായി സ്മരിക്കപ്പെടുന്നത്  സ്വന്തം സൃഷ്ടികളിലൂടെയാണ്.

എന്റെ 35 വർഷത്തെ കലാജീവിതത്തിൽ, കാലത്തെ അതിജീവിച്ച് നിലകൊള്ളുമെന്നും, പ്രേക്ഷിതരിൽ നവ്യാനുഭവം ഉളവാക്കുമെന്നും ഞാൻ വിശ്വസിക്കുന്ന ഒന്നാണ്, 100 Years of Chrysostom എന്ന ഡോക്യുമെന്ററി.
ക്രിസോസ്റ്റം തിരുമേനിയുടെ ഐതിഹാസിക ജീവിതം ചരിത്രത്തിൽ എഴുതപ്പെടാതെ പോകരുതെന്ന ബോധ്യമാണ് ശ്രമകരമായ ഈ ദൗത്യമേറ്റെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്.
മനുഷ്യരാശിക്ക് അവരുടെ സംഘർഷഭരിതമായ ജീവിത സന്ധികളിൽ, ആത്മീയാന്വേഷണങ്ങളിൽ, സമാനതകളില്ലാത്ത തന്റെ ശൈലി കൊണ്ട് മർഗ്ഗദർശമേകുന്ന തിരുമേനിയുടെ ചിന്തകളും, സമകാലികരുമായുള്ള സംവാദങ്ങളും, ഒരു നൂറ്റാണ്ടിന്റെ ജീവിത രേഖയും ഒപ്പം സ്വതസിദ്ധമായി ഉതിരുന്ന നർമങ്ങളും അടയാളപ്പെടുത്താൻ പറ്റിയെന്നത് അദ്ദേഹത്തിന്റെ ഈ വിയോഗസമയത്തും എന്നെ കൃതാർത്ഥനാക്കുന്നു.

ഈ ദിവസങ്ങളിൽ ,  അദ്ദേഹത്തിന്റെ സ്മരണകൾ പങ്കുവയ്ക്കാനും, 
100 years of Chrysostom
കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചും പലരുമെന്നെ ബന്ധപ്പെടുന്നുണ്ട്.
എന്നാൽ 4 വർഷത്തോളം അദ്ദേഹത്തിനൊപ്പം ചിലവിട്ട  ഓർമകളും സന്തോഷവും  ഒരു അനുശോചന കുറിപ്പിലോ വാക്കുകളിലോ ഒതുങ്ങുന്നതല്ല.
കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ദയവായി inbox ചെയ്യുക.

 ബ്ലെസി.
( സംവിധായകൻ ) 

No comments:

Powered by Blogger.