ആർ. ബാലകൃഷ്ണപിളളയ്ക്ക് (86) ആദരാഞ്ജലികൾ.

കേരള കോൺഗ്രസ്സ് സ്ഥാപക നേതാവും മുൻമന്ത്രിയുമായ  ആർ. ബാലകൃഷ്ണപിള്ള (86) അന്തരിച്ചു.ശ്വാസതടസത്തെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപുത്രിയിൽ വച്ചായിരുന്നു അന്ത്യം. 

സംസ്കാരം ഇന്ന് ( മെയ് 3 തിങ്കൾ ) വൈകിട്ട് അഞ്ചിന് വാളകത്തെ വീട്ടുവളപ്പിൽ നടക്കും
 
" ഇവളൊരു നാടോടി "  എന്ന സിനിമയിൽ  അഭിനയിച്ചു. കലാനിലയം കൃഷ്ണൻ നായർ നിർമിച്ച " നീലസാരി"യിലും ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. 1980ൽ കെ.എ.ശിവദാസ് സംവിധാനം ചെയ്ത് സുകുമാരൻ നായകനായ " വെടിക്കെട്ടി " ലൂടെ വീണ്ടും വെള്ളിത്തിരയിലെത്തി. " വെടിക്കെട്ടി "ൽ അഭിനയിക്കുന്നതിനിടെ വൈദ്യുതമന്ത്രിയായി.
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ചിത്രത്തിലെ ബാക്കി രംഗങ്ങൾ ചിത്രീകരിച്ചത്. 

പരേതയായ ആർ.വത്സലയാണ് ഭാര്യ. ഉഷ മോഹൻദാസ്, മുൻ മന്ത്രികെ.ബി.
ഗണേഷ്കുമാർ എം.എൽ.എ ( സിരീയൽ, സിനിമ നടൻ ) ,ബിന്ദു ബാലകൃഷ്ണൻ എന്നിവരാണ്  മക്കൾ. 

കെ.മോഹൻദാസ് (മുൻ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി), ബിന്ദു ഗണേഷ് (ദുബായ്), ടി.ബാലകൃഷ്ണൻ (മുൻ അഡീഷനൽ ചീഫ് സെക്രട്ടറി) എന്നിവർ മരുമക്കളാണ് .

No comments:

Powered by Blogger.