Shooting Packup 📽️🔴🎥🎬 " 𝗠𝗔𝗗𝗘 𝗜𝗡 𝗖𝗔𝗥𝗔𝗩𝗔𝗡 " Successfully Completed 🚐


സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിച്ച് നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'മെയ്ഡ് ഇന്‍ ക്യാരവാന്‍' എന്ന സിനിമയുടെ ചിത്രീകരണം ദുബായില്‍ പൂർത്തിയായി .

അന്നു ആന്റണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പൂർണ്ണമായും ഗള്‍ഫ് പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയാണ്.ദുബായ്, അബുദാബി, ഫുജൈറ, റാസ് അൽ ഖൈമ എന്നിവിടങ്ങളായിരുന്നു  ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ.

ചിത്രത്തിൽ അന്നു ആൻ്റണിയെ കൂടാതെ പ്രിജിൽ, ആൻസൺ പോൾ, മിഥുൻ രമേഷ്, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, ജെന്നിഫർ, നസ്സഹ എന്നിവരും അഭിനയിക്കുന്നുണ്ട്.ഇവർക്ക് പുറമേ മലയാളത്തിലെ ഒരുപിടി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ
ബാദുഷയാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഷിജു എം ഭാസ്ക്കർ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം. പി.ആർ.ഓ :  പി.ശിവപ്രസാദ്.

സലിം പി. ചാക്കോ .
 

No comments:

Powered by Blogger.