ബി.സി നൗഫലിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ മമ്മൂട്ടി ലോഞ്ച് ചെയ്തു . " MY NAME IS അഴകൻ " .


വൻ വിജയം നേടിയ " ഒരു യമണ്ടൻ പ്രേമകഥ " എന്ന ചിത്രത്തിന് ശേഷം ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ Title Launchമലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി 
ഫേസ്ബുക്ക് പേജിലുടെ റിലീസ് ചെയ്തു.   " MY NAME IS അഴകൻ " എന്നാണ് സിനിമയുടെ പേര്. 

രചന ബിനു തൃക്കാക്കരയും ,ഛായാഗ്രഹണം ഫൈസൽ അലിയും ,എഡിറ്റിംഗ് റിയാസ് കെ .ഖാദറും ,സംഗീതം ദീപക് ദേവ് ,അരുൺ രാജ് എന്നിവരും ,ഗാനരചന ബി.കെ. ഹരി നാരായണൻ ,വിനായക് ശശികുമാർ ,സന്ദീപ് സുധ എന്നിവരും ,കലാസംവിധാനം വേലു വാഴയൂരും ,കോസ്റ്റും ഇർഷാദ് ചെറുക്കുന്നും ,മേക്കപ്പ് ഷാജി പുൽപ്പള്ളിയും നിർവ്വഹിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ ബിജു കടവുരും ,ചീഫ് അസോസിയേറ്റ്        ഡയറ്കടർ കെ.ജെ വിനയനും, അസോസിയേറ്റ് 
ഡയറ്കടർ പ്രതീഷ് രാജഗോപാലുമാണ് .

സലിം അഹമ്മദ് അവതരിപ്പിക്കുന്ന ട്രൂത്ത് ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത്താണ് ഈ സിനിമ നിർമ്മിക്കുന്നത്. 

സലിം പി.ചാക്കോ .

No comments:

Powered by Blogger.