വി.കെ.പ്രകാശിന്റെ " erida " : സ്നേഹം ,പ്രണയം, പ്രതികാരം.

സംയുക്ത മേനോൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന  " എരിഡ " വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്നു. 

എരിഡ എന്നത് ഗ്രീക്ക് പദമാണ് . യവന മിത്തോളജിയിലെ അതിജീവനത്തിന്റെ പ്രതീകമായ ദേവതയുടെ വശ്യവും ഭാവനാ സമ്പന്നവുമായ അൽഭുത കഥയുടെ പശ്ചാത്തലത്തിൽ പുതിയ കാലത്തിലെ ജീവിത പോരാട്ട ഭാവങ്ങളെ ദൃശ്യവൽകരിക്കുന്ന ത്രില്ലർ ചിത്രമാണിത്. 

സ്നേഹം ,പ്രണയം ,പ്രതികാരം എന്നിവ ഇതിലെകഥാപാത്രങ്ങളാണ് .ആരാണ് മിടുക്കൻ ,ആരാണ് മിടുക്കി അതിനുള്ള ഉത്തരം തേടുകയാണ് " എരിഡ " .

നാസർ, ഹരീഷ് പേരടി, തെന്നിന്ത്യൻ താരം കിഷോർ ,ധർമ്മജൻ ബോൾഗാട്ടി , ഹരീഷ് രാജ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

പ്രശസ്ത നിർമ്മാതാവ് അരോമ മണിയുടെ മകൻ അരോമ ബാബുയും, ഗുഡ് കമ്പനിയുടെ അജിമേടയിലും ചേർന്ന്  നിർമ്മിക്കുന്ന ചിത്രമാണ് " എരിഡ" .

തിരക്കഥ വൈ.വി. രാജേഷും, ഛായാഗ്രഹണം എസ്. ലോകനാഥനും ,
എഡിറ്റിംഗ് സുരേഷ് അരസും ,സംഗീതവും പശ്ചാത്തല സംഗീതവും  അഭിജിത് ഷൈലനാഥും, ലൈൻ പ്രൊഡ്യൂസർ ബാബുവും,കലാസംവിധാനം അജയ് മങ്ങാടും, മേക്കപ്പ് ഹീറും ,കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമനും ,പരസ്യകല ജയറാം പോസ്റ്റർവാലയും, പ്രൊഡക്ഷൻകൺട്രോളർ സഞ്ജയ് പാലും നിർവ്വഹിക്കുന്നു. എ.എസ്. ദിനേശാണ് പി.ആർ.ഒ .


സലിം പി .ചാക്കോ .

No comments:

Powered by Blogger.