രാഷ്ട്രീയമായാലും കുടുംബമായാലും, വിപ്ലവമായാലും പ്രണയമായാലും, ഞങ്ങൾ DIYF കാർക്ക് ഒരൊറ്റ നയം ഉള്ളൂ... " എല്ലാം ശരിയാകും" .

രാഷ്ട്രീയമായാലും കുടുംബമായാലും,
വിപ്ലവമായാലും പ്രണയമായാലും,
 
ഞങ്ങൾ DIYF കാർക്ക് ഒരൊറ്റ നയം ഉള്ളൂ...
 
" എല്ലാം ശരിയാകും" .
 ജൂൺ നാലിന് തീയേറ്ററുകളിൽ എത്തും .

ആസിഫ് അലി, രജീഷ വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ്   " എല്ലാം ശരിയാകും'' . 

തോമസ് തിരുവല്ല ഫിലിംസിന്റെയും, ഡോ. പോൾസ് എന്റെർടെയിൻമെന്റിയും ബാനറിൽ 
തോമസ് തിരുവല്ലയും, ഡോ. പോൾ വർഗ്ഗീസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

സിനിമയിലാവട്ടെ, ജീവതത്തിലാവട്ടെ , രാഷ്ട്രീയത്തിലാവട്ടെ  സൗഹൃദവും , സ്നേഹവും , വിശ്വാസവും ഒന്നിക്കുബോൾ " എല്ലാം ശരിയാകും'' ഇതാണ് സിനിമയുടെ പ്രമേയം . 

ഛായാഗ്രഹണം ശ്രീജിത്ത് നായരും ,ഷാരീസ് മുഹമ്മദ്   തിരക്കഥയും സംഭാഷണവും , ഔസേപ്പച്ചൻ സംഗീതവും, എഡിറ്റിംഗ് സൂരജ് എസും, വസ്ത്രാലങ്കാരം നിസ്സാർ റഹ്മത്തും , ലിബിസൺ ഗോപി സ്റ്റിൽസും ,      റോസ്മേരി ലില്ലു  ഡിസൈനും നിർവ്വഹിക്കുന്നു. മനോജ് പൂങ്കുന്നമാണ്  പ്രൊഡക്ഷൻ കൺട്രോളർ. ഈ ചിത്രം സെൻട്രൽ പിക്ച്ചേഴ്സ് തീയേറ്ററുകളിൽ എത്തിക്കും. 

വെള്ളിമൂങ്ങ , മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , ആദ്യരാത്രി എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷമാണ് " എല്ലാം ശരിയാകും " എന്ന ചിത്രം  ജീബു ജേക്കബ് സംവിധാനം ചെയ്യുന്നത്.   


സലിം പി. ചാക്കോ.

No comments:

Powered by Blogger.