കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ " ചതുർമുഖം " ഹിറ്റിലേക്ക് .



മഞ്ജുവാര്യർ  പ്രൊഡക്ഷന്റെയും ജിസ് ടോംസ് മൂവീസിന്റെയും ബാനറിൽ പുറത്തിറങ്ങിയ  മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രം " ചതുർമുഖം " തീയേറ്ററുകളിൽ എത്തി. 
ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലില്‍.വിയും ചേർന്നാണ്.

മലയാള സിനിമ ചരിത്രത്തിലെ ആദ്യ ടെക്നോ-ഹൊറർ വിഭാഗത്തിൽ വരുന്ന ചിത്രമാണ് ചതുർമുഖം. 
ഈ ചിത്രം കുടുംബ പ്രേക്ഷകരെ ആകർഷിച്ച് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു. 

മഞ്ജു വാര്യർ , സണ്ണി വെയിൻ എന്നിവരെ കൂടാതെ, അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവൻ പ്രജോദ് എന്നിവരും കൂടാതെ അഭിനയ പാടവം ഉള്ള ശക്തമായ ഒരു വൻ താരനിര ചതുർ മുഖത്തിൽ ഉൾപ്പെടുന്നു.
ആമേൻ, ണയൻ, കുരുതി  എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആയ അഭിനന്ദൻ രാമാനുജം ആണ് ചതുർമുഖത്തിന്റെ ഛായഗ്രഹണം. തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും സജീവമാണ് അഭിനന്ദൻ. ചിത്രസംയോജകൻ മനോജ്‌  ആമേൻ, ആക്ഷൻ ഹീറോ ബിജു എന്നിങ്ങനെ നിരവധി  ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. പിസ, സി യു സൂൺ, സൂരരായി പോട്ര് , മാലിക് എന്നെ ചിത്രങ്ങളുടെ സൗണ്ട്  ഡിസൈനറായ വിഷ്ണു ഗോവിന്ദാണ്  ചിത്രത്തിന്റെ സൗണ്ട്  ഡിസൈൻ.  
രഞ്ജിത്ത് കമല ശങ്കറും സലീൽവിയുംസംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം മഞ്ജു വാരിയർപ്രൊഡക്ഷൻസും, ജിസ് ടോംസ് മൂവിയുടെ ബാനറിൽ  ജിസ് ടോംസ്, ജസ്റ്റിൻ തോമസും ആണ്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ഏറെ പ്രത്യേകതകൾ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചതുർ മുഖം മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ-ഹൊറർ ചലച്ചിത്രം ആയിരിക്കും. മലയാള സിനിമയിൽ വരാൻ പോകുന്ന ആദ്യ ടെക്നോ-ഹൊറർ ആയതു കൊണ്ട് തന്നെ അസാധാരണ തിയ്യറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് ചിത്രത്തിന്നു നൽകാൻ സാധിക്കും എന്ന് തീർച്ച.
 എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിനീഷ് ചന്ദ്രനോടൊപ്പം കോ-പ്രൊഡ്യൂസറായി ബിജു ജോർജ്ജും ചതുർ മുഖത്തിൽ പ്രവർത്തിക്കുന്നു.  ഗാനരചയിതാവ് മനു മഞ്ജിത്ത്, സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോൺ വിൻസെന്റാണ്, വസ്ത്രാലങ്കാരം സമീറ സനീഷ്. സൻജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്, ലിജോ പണിക്കർ, ആന്റണി കുഴിവേലിൽ എന്നിവരാണ് ചതുർമുഖം കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ജിത്തു അഷ്‌റഫ് ക്രിയേറ്റീവ് ഹെഡ് ആയ ചിത്രത്തിൽ ബിനു ജി നായരും ടോം വർഗീസുമാണ് ലയിൻ  പ്രൊഡ്യൂസഴ്സ്. 
മേക്കപ്പ്-രാജേഷ് നെന്മാറ,കല-നിമേഷ്  എം താനൂർ, ചിഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്യാമന്തക് പ്രദീപ്, ഡിസൈൻസ്- ദിലീപ് ദാസ്. വാർത്ത പ്രചരണം : 
എ. എസ്. ദിനേശ് . 

No comments:

Powered by Blogger.