" എയ്റ്റ് ആൻഡ് എ ഹാഫ് ഇന്റർകട്സ് " നീസ്ട്രീമിലുടെ റിലീസ് ചെയ്തു.


പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജിന്റെ ജീവിതവും സിനിമയും പറയുന്ന ഡോക്യുമെന്ററി 'എയ്റ്റ് ആന്‍ഡ് എ ഹാഫ് ഇന്റര്‍ കട്ട്‌സ് ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെ ജി ജോര്‍ജ് നീസ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക് എത്തി.

ലിജിന്‍ ജോസാണ് ഡോക്യുമെന്ററിയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
150 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍ അദ്ദേഹത്തിന്റെ പ്രധാന സിനിമകളെ വിലയിരുത്തുന്നു. സ്വപ്‌നാടനം, കോലങ്ങള്‍, ആദാമിന്റെ വാരിയെല്ല്, ഇരകള്‍, യവനിക, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക്, മറ്റൊരാള്‍ തുടങ്ങിയ സിനിമകളെ കുറിച്ച് കെ ജി ജോര്‍ജും മറ്റുള്ളവരും സംവദിക്കുന്ന രീതിയിലാണ് ഡോക്യുമെന്ററി യുടെ നിര്‍മാണം.

സ്വന്തം സിനിമാജീവിതത്തെക്കുറിച്ച് കെ ജി ജോര്‍ജ് മനസുതുറക്കുന്ന ഡോക്യുമെന്ററിയില്‍, ബാലു മഹേന്ദ്ര, എം ടി വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, അഞ്ജലി മേനോന്‍, ഒ എന്‍ വി കുറുപ്പ് തുടങ്ങി നിരവധിപേര്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നുണ്ട്.

വോയ്‌സ് ഓവര്‍ തുടങ്ങിയ പതിവ് രീതികളില്‍നിന്നും വ്യത്യസ്തമായാണ് ചിത്രത്തിന്റെ അവതരണം. ഷിബു ജീ. സുശീലന്‍ നിര്‍മിച്ച ഈ ഡോക്യുമെന്ററി യില്‍ എം ജെ രാധാകൃഷ്ണനും നീല്‍ ഡി കുന്‍ ഹയും ആണ് ക്യാമറ. ബിജിപാല്‍ സംഗീതവും ബി അജിത് കുമാര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചു. 

കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടും കൂടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 

No comments:

Powered by Blogger.