"മാക്ട " ആക്ടിംങ് വർക്ക് ഷോപ്പ് തുടങ്ങി.
ഇന്ന് ( ഏപ്രിൽ 19 ) മുതൽ 23 വരെ അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന മാക്ടയുടെ ആക്ടിംഗ് വർക്ക് ഷോപ്പ് (COVID-19 മാനദണ്ഡങ്ങൾ പാലിച്ച് ) എറണാകുളത്ത് ദേശാഭിമാനി റോഡിലുള്ള അമ്മ( Association of Malayalam Movie Artistes ) ഹാളിൽ വെച്ച് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ജേതാവ് മണികണ്ഠൻ ആചാരി ഉദ്ഘാടനം ചെയ്തു.
മാക്ട ചെയർമാൻ ജയരാജ് അദ്ധ്യക്ഷത വഹിച്ചു.മാക്ട ജനറൽ സെക്രട്ടറി സുന്ദർദാസ് സ്വാഗതവും വൈസ് ചെയർമാൻ എ കെ സന്തോഷ് നന്ദിയും പറഞ്ഞു.ടി എൻ കുമാരദാസാണ് (നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ) ആക്ടിംഗ് ഇൻസ്ട്രക്ടർ .
No comments: