മംമ്ത മോഹൻദാസിന്റെ " ലാൽബാഗ് " ഓഫീഷ്യൽ ടീസർ പുറത്തിറങ്ങി. സംവിധാനം : പ്രശാന്ത് മുരളി.
ലാൽബാഗ് ഓഫീഷ്യൽ ടീസർ പുറത്തിറങ്ങി.
മമ്ത മോഹൻദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന
" ലാൽബാഗ് " എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.
"പൈസാ പൈസാ " എന്ന ചിത്രത്തിനു ശേഷം പ്രശാന്ത്മുരളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന " ലാല്‍ ബാഗ്" പൂർണമായും ബാംഗ്ളൂരിലാണ് ചിത്രീകരിച്ചത്.
ഒരു ബർത്ത് ഡേ പാർട്ടിയ്ക്ക് ശേഷമുണ്ടാകുന്ന ഒരു കൊലപാതകവും അതിന് മുൻപും ശേഷവുമുണ്ടാകുന്ന സംഭവങ്ങളും എങ്ങനെ ആ പാർട്ടിയിൽ പങ്കെടുത്തിരുന്നവരുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നതാണ് " "ലാല്‍ബാഗ് " എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
" നാഗരിക ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളിൽ ഉണ്ടാക്കുന്ന സങ്കീർണ്ണതകളാണ്
ഈ നോൺ ലീനിയർ സിനിമ മുന്നോട്ട് വെയ്ക്കുന്നത് " സംവിധായകൻ പ്രശാന്ത് മുരളി പറഞ്ഞു.
സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് നിർമ്മിക്കുന്ന ഈ ചിത്രത്തില്‍
മമ്ത മോഹൻദാസിനു പുറമേ സിജോയ് വർഗീസ്, രാഹുൽ മാധവ്, നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട് എന്നിവർ അഭിനയിക്കുന്നു.
സംഗീതം-രാഹുൽ രാജ്,
വാർത്ത പ്രചരണം:
എ .എസ്. ദിനേശ്.
No comments: