ആറ് മിനിറ്റ് ദൈർഘ്യമുള്ള സീൻ ഒറ്റ ഷോട്ടിൽ ചിമ്പു " മാനാട് " എന്ന ചിത്രത്തിൽ.
ചിമ്പു, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന " മാനാട് " എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.
ഇന്നലെ നടന്ന ഷൂട്ടിംഗില്‍ ചിമ്പു, കല്യാണി പ്രിയദര്‍ശന്‍, എസ് ജെ സൂര്യ, പ്രേംഗി, കരുണാകരന്‍ എന്നിവരടങ്ങിയവർ പങ്കെടുത്തു.
ഒരു ടേക്കില്‍ ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗം പൂര്‍ത്തിയാക്കി കൊണ്ട് ചിമ്പു എല്ലാവരെയും അത്ഭുതപ്പെടുത്തി.
യൂണിറ്റ് മുഴുവന്‍ അദ്ദേഹത്തെ പ്രശംസിച്ചു
ഷൂട്ടിംഗില്‍ പങ്കെടുത്ത എല്ലാവരും അവരുടെ ആരാധകനായ ചിമ്പുനോടുള്ള സന്തോഷം പ്രകടിപ്പിച്ചു.
വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'മാനാട്' എന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ്. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായിട്ടാണ് കഥാപാത്രത്തെയാണ് ചിമ്പു 'മാനാടില്‍ അവതരിപ്പിക്കുന്നത്.
യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഈ ചിത്രത്തില്‍ ചിമ്പുവിനെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, എസ് എ ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം റിച്ചര്‍ഡ് എം നാഥ് നിര്‍വ്വഹിക്കുന്നു.
മുഖത്ത് രക്തവും നെറ്റിയില്‍ വെടിയുണ്ടമായി പ്രാര്‍ത്ഥന നടത്തുന്ന ചിമ്പുവിന്റെ മുഖവും
'A Venkat Prabhu Politics' എന്ന ടാഗ്‌ലൈനോടുകൂടി മഹാത്മാഗാന്ധിയുടെ 'മനുഷ്യരാശിയുടെ വിനിയോഗത്തിലെ ഏറ്റവും വലിയ ശക്തിയാണ് അഹിംസ'. എന്ന ഉദ്ധരണിയുമായി പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വെെറലായിരുന്നു.
മറ്റു ഭാഷകള്‍ക്കൊപ്പം മലയാളത്തിലും " മാനാട് "
പ്രദര്‍ശനത്തിനെത്തും.
വാര്‍ത്ത പ്രചരണം:
എ .എസ്. ദിനേശ്.
No comments: