" എതിരെ " : റഹ്മാൻ ,ഗോകുൽ സുരേഷ് ഗോപി ,നൈല ഉഷ ,വിജയ് നെല്ലീസ് എന്നിവർ മുഖ്യവേഷങ്ങളിൽ .

റഹ്മാൻ ,ഗോകുൽ സുരേഷ് ഗോപി  ,നൈല ഉഷ ,വിജയ് നെല്ലീസ് എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമൽ കെ. ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ്  " എതിരെ " .

ത്രില്ലർ സിനിമകളുടെ നിരയിലേക്ക് എത്തുന്ന സസ്പെൻസ് ത്രില്ലറാണ് " എതിരെ " .തിരക്കഥ ,സംഭാഷണം  നിര്‍വഹിക്കുന്നത് സേതു ആണ്. അമൽ കെ. ബേബി ,അമൽദേവ് കെ.ആർ. എന്നിവരുടേതാണ് കഥ. 

അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേശ് പി. പിള്ള  നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മെയിൽ  എറണാകുളത്ത് ആരംഭിക്കും. 

കേരളത്തിലെ ഒരു നിയോജകമണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പും ,അതേ തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. 

വിഷ്ണു നാരായണൻ ഛായാഗ്രഹണവും, നിഖിൽ വേണു എഡിറ്റിംഗും ,കേദാർ സംഗീതവും , റഹിം കൊടുങ്ങല്ലൂർ മേക്കപ്പും, ഇർഷാദ് ചെറുക്കുന്നം വസ്ത്രാലങ്കരവും, സുജിത് രാഘവ് കലാ സംവിധാനവും നിർവ്വഹിക്കുന്നു. ചീഫ് അസോസിയേറ്റ് 
ഡയ്റ്ക്ടർ കുടമാളൂർ രാജാജിയും,പ്രൊഡക്ഷൺ കൺട്രോളർ അലക്സ് കുര്യനും , അമൽദേവ് കെ.ആർ, ജോസ് അറുകാലിക്കൽ , അജോസ് മരിയൻ പോൾ എന്നിവർ സംവിധാന സഹായികളും, ലോക്കേഷൻ മാനേജർ അഫ്സൽ സലീമും, പോസ്റ്റർ ഡിസൈൻ പ്രമേഷ് പ്രഭാകറുമാണ് .


സലിം പി. ചാക്കോ .


 
 

No comments:

Powered by Blogger.