" ഒരു താത്വിക അവലോകനം " ഓഡിയോ റിലീസ്.


യോഹൻ ഫിലിംസിന്റെ ബാനറിൽ ഡോ:  
ഗീവർഗീസ് യോഹന്നാൻ നിർമ്മിച്ച്  അഖിൽ മാരാർ രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു താത്വിക അവലോകനം ചിത്രത്തിന്റെ ഓഡിയോ പ്രകാശനം മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ നിർവഹിച്ചു.

ശങ്കർ മഹാദേവൻ ആശംസ അറിയിച്ചു തുടങ്ങിയ ചടങ്ങിൽ സൂരാജ് വെഞ്ഞാറമൂടും ആന്റണി പെപ്പയും ചേർന്നു ഓഡിയോസി.ഡി പ്രകാശനം ചെയ്തു..

ഒ കെ രവി ശങ്കർ  സംഗീതം ചെയ്ത മികച്ച  രണ്ട് പാട്ടുകളാൽ ശ്രദ്ധേയമാണ് ഒരു താത്വിക അവലോകനം..മുരുകൻ കാട്ടാക്കടയും കൈതപ്രവും എഴുതുന്ന വരികൾ ശങ്കർ മഹാദേവന്റെയും മധു ബാലകൃഷ്ണന്റെയും രാജ ലക്ഷ്മിയുടെയും സ്വര മാധുരിയിൽ മനോരമ മ്യൂസിക് അവതരിപ്പിക്കുന്നു.

ബാലാജി ശർമ്മ,
ജയകൃഷ്ണൻ, മേജർ രവി,മാമുക്കോയ,പ്രേം കുമാർ, പ്രശാന്ത് അലക്‌സ്,മനു രാജ്,അസീസ് നെടുമങ്ങാട്,
സുന്ദർ,നന്ദൻ ഉണ്ണി ,സജി വെഞ്ഞാറമൂട് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. കൊട്ടാരക്കര ശ്രീധരൻ നായരുടെ ഇളയ മകൾ അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണിത്.
വിഷ്ണ് നാരായണൻ ക്യാമറ നിർവഹിക്കുന്നു.

ലൈൻ പ്രൊഡ്യൂസർ മേലില രാജശേഖരൻ,
എഡിറ്റിംഗ്-ലിജോ പോൾ,മ്യൂസിക്-ഒ കെ രവി ശങ്കർ,പശ്ചാത്തല സംഗീതം-ഷാൻ റഹ്മാൻ,
പ്രൊഡക്ഷൻ കൻട്രോളർ എസ്സാ കെ എസ്തപ്പാൻ,
ഫിനാൻസ് കൻട്രോളർ സുനിൽ വെറ്റിനാട്,
പ്രോജക്ട് മെന്റർ ശ്രീഹരി.

വാർത്ത പ്രചരണം: 
എ .എസ്.ദിനേശ് .

No comments:

Powered by Blogger.