ഹൊറർ,സസ്പെൻസ്, ഇൻവെസ്റ്റിഗേഷൻ ത്രില്ലർ " ബ്ലഡ് മൂൺ ".
ബ്ലഡ് മൂൺ എന്ന സിനിമയുടെടൈറ്റിൽ അനൗൺസ് ചെയ്തു.
ഹൊറർ,സസ്പെൻസ്, ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂഡിലാണ് ബ്ലഡ് മൂൺ എന്ന ചിത്രം ഒരുങ്ങുന്നത്.
ആർ.എസ്. ജെ. പി.ആർ എന്റർടൈംമെന്റിന്റെ ബാനറിൽ രഘു ചന്ദ്രൻ ജെ മേനോൻ നിർമ്മിക്കുന്ന രണ്ടാമത്തെ സിനിമയാണിത്.
ന്യൂജനറേഷൻ ചിത്രമായ " വവ്വാലും പേരക്കയും " എന്ന ആദ്യ ചിത്രം ഉടൻതന്നെ റിലീസിന് ഒരുങ്ങുകയാണ്." ബ്ലഡ് മൂൺ " എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിരവധിവർഷങ്ങളായി ഫിലിംസ്റ്റുഡിയോ രംഗത്ത് പ്രവർത്തിക്കുന്ന സജി ലൂക്കോസ് ആണ്.
ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ലുലുമാരിയറ്റ് ഹോട്ടലിൽ വെച്ച് പ്രശസ്ത നടി നേഹ സക്സേന നിർവഹിച്ചു, ഏപ്രിൽ മാസം അവസാനം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന് രചന ഹരിപ്പാട് ഹരിലാൽ നിർവഹിക്കുന്നു.
ഛായാഗ്രഹണം സന്തോഷ് അനിമയും ,
എഡിറ്റിംഗ് രഞ്ജിത്ത് ആറും , സംഗീതം രാജേഷ് ബാബു.. കെ.യും നിർവ്വഹിക്കുന്നു .
നേഹ സക്സേന പ്രധാനവേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ഒട്ടനവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു.പ്രൊഡക്ഷൻ കൺട്രോളർ തങ്കപ്പൻ വിസ്മയ. പ്രോജക്ട് ഡിസൈനർ അനു കുട്ടൻ. കൊറിയോഗ്രാഫർ ശ്രീ സെൽവി ചെന്നൈ. വിഷ്വൽ എഫക്റ്റ്സ് മഡ്ഡ് ഹൗസ് കൊച്ചി. സൗണ്ട് ഡിസൈനർ ജയ്സൺ കോട്ടെക്കുളം.
സ്റ്റുഡിയോ കെ. സ്റ്റുഡിയോസ് കൊച്ചി. മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ: അഖിൽ കെ. കമൽ.
പി .ആർ. ഒ :
എം .കെ .ഷെജിൻ ആലപ്പുഴ.
പി .ആർ. ഒ :
എം .കെ .ഷെജിൻ ആലപ്പുഴ.
No comments: