സമൂഹവും കുടുംബവും അടിച്ചേൽപ്പിക്കുന്ന ദുരന്തങ്ങൾക്ക് നടുവിൽ അകപ്പെടുന്ന പ്ലസ്ടു വിദ്യാർത്ഥിയുടെ പോരാട്ടങ്ങളുടെ കഥയുമായി "ദിശ " .
സമൂഹവും കുടുംബവും അടിച്ചേൽപ്പിക്കുന്ന ദുരന്തങ്ങൾക്കു നടുവിൽ അകപ്പെട്ടു പോകുന്ന വിനോദ് എന്ന പ്ളസ്ടു വിദ്യാർത്ഥിയുടെ പോരാട്ടങ്ങളുടെ ത്രസിപ്പിക്കുന്ന കഥ പറയുകയാണ് " ദിശ " .
അവന്റെ പോരാട്ട വഴികളിൽ താങ്ങും തണലുമായി എന്നും അവന്റെ അമ്മ ഒപ്പമുണ്ട്. വിനോദിനെ നവാഗതനായ അക്ഷയ് ജെ ജെ അവതരിപ്പിക്കുമ്പോൾ , അവന്റെ അമ്മ വിലാസിനിയെ അവതരിപ്പിക്കുന്നത് നീനാകുറുപ്പാണ്. ഒരിടവേളയ്ക്കു ശേഷം നീനാകുറുപ്പ് അവതരിപ്പിക്കുന്ന നെടുനീളൻ കഥാപാത്രമാണ് വിലാസിനി.
അക്ഷയ് ജെ ജെ, നീനാക്കുറുപ്പ്, തുമ്പി നന്ദന, പൂജപ്പുര രാധാകൃഷ്ണൻ , കൃഷ്ണൻ ബാലകൃഷ്ണൻ , ബാലു നാരായണൻ , ദേവൻ നെല്ലിമൂട് , ശ്യാം, വി നരേന്ദ്രമോഹൻ , ജയചന്ദ്രൻ കെ , മേജർ വി കെ സതീഷ്കുമാർ , അരുൺ മോഹൻ , മായാസുകു എന്നിവരഭിനയിക്കുന്നു.
ബാനർ - അനശ്വര ഫിലിംസ്, നിർമ്മാണം - റസ്സൽ സി, കഥ, തിരക്കഥ, സംവിധാനം - വി സി ജോസ് , ഛായാഗ്രഹണം - അനിൽ നാരായൺ , മനോജ് നാരായൺ , പശ്ചാത്തലസംഗീതം - രമേശ് നാരായൺ , എഡിറ്റിംഗ് - കെ ശ്രീനിവാസ് , കളറിസ്റ്റ് - ലിജു പ്രഭാകർ , ചമയം - ബിജു പോത്തൻകോട്, ലാൽ കരമന, വസ്ത്രാലങ്കാരം - അജി മുളമുക്ക് , കല - ഉണ്ണിലാൽ,ശബ്ദമിശ്രണം - അനൂപ് തിലക്, എഫക്ട്സ് - സുരേഷ് തിരുവല്ലം, പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ - ജസ്റ്റിൻ എൽ വൈ , സ്‌റ്റുഡിയോ - ചിത്രാഞ്ജലി, സ്റ്റിൽസ് - സുജിത്ത് വെള്ളനാട് ,
പി ആർ ഓ :
അജയ് തുണ്ടത്തിൽ .
No comments: