വിഷു ആശംസകൾ " നായാട്ട് " ടീമിന്റെ .



കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ പ്രധാന  കഥാപാത്രങ്ങളാകുന്ന " നായാട്ട് " നിറഞ്ഞ 
സദസ്സിൽ   പ്രദർശനം തുടരുന്നു. 

ഷാഹി കബീർ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം   
മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയുടെയും ബാനറിൽ രഞ്ജിത്തും, പി എം ശശിധരനും ചേർന്നാണ് നിർമ്മിക്കുന്നത്. 

അതിജീവനവും, രാഷ്ട്രീയവും കൂടികലർത്തിയ സർവൈവൽ ത്രില്ലർ ആയി ഒരുങ്ങുന്ന 'നായാട്ട്' സമകാലിക കേരളത്തെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്.
  
ഛായാഗ്രഹണം ഷൈജു ഖാലിദും, എഡിറ്റിംഗ്  മഹേഷ് നാരായണനും ,ഗാനരചന അൻവർ അലിയും ,സംഗീതം  വിഷ്ണു വിജയനും നിർവ്വഹിക്കുന്നു. 

അഗ്നിവേശ് രഞ്ജിത്ത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, ബിനീഷ് ചന്ദ്രൻ ലൈൻ പ്രൊഡ്യൂസറുമാണ്. പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്‌. സൗണ്ട് ഡിസൈനിങ് അജയൻ ആടാട്ടും, വസ്ത്രാലങ്കാരം സമീറ സനീഷും ആണ്.  മേക്കപ്പ് റോണക്സ് സേവിയർ. ഓൾഡ് മോങ്ക്സ് ഡിസൈനും നിർവ്വഹിക്കുന്നു.  

ചിത്രത്തിന്റെ വിതരണം മാജിക്‌ ഫ്രെയിംസ് റിലീസുമാണ്.

സലിം പി. ചാക്കോ .
 
 

No comments:

Powered by Blogger.