കണ്ണൻ താമരക്കുളത്തിന്റെ പുതിയ ചിത്രം " വിരുന്ന് ". തമിഴ് നടൻ അർജുൻ സർജ മുഖ്യവേഷത്തിൽ.
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് " വിരുന്ന് " . തമിഴ് നടൻ അർജുൻ സർജ പ്രധാന വേഷത്തിൽ ഈ സിനിമയിൽ അഭിനയിക്കും.
മോഹൻലാൽ ചിത്രമായ " മരയ്ക്കാർ: അറബി
കടലിന്റെ സിംഹം'' എന്ന സിനിമയിൽ അർജുൻ സർജ
അഭിനയിക്കുന്നുണ്ട്.
നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാർ " വിരുന്ന് " നിർമ്മിക്കുന്നു. ഗിരീഷ് നെയ്യാർ, മുകേഷ്,
ബൈജു സന്തോഷ്, അജു വർഗീസ്, ധർമ്മജൻ ബോൾഗാട്ടി, ഹരിഷ് പേരടി , ആശ ശരത്ത്, സുധീർ , മനുരാജ്, കോട്ടയം പ്രദീപ്, ശോഭ മോഹൻ, പോൾ താടിക്കാരൻ, ജിബിൻ സാബ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
കഥ,തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്തും , ഗാനരചന
കൈതപ്രം ,റഫീഖ് സീലാട്ട് എന്നിവരും സംഗീതം രതീഷ് വേഗ ,സാനന്ദ ജോർജ്ജ് എന്നിവരും, ഛായാഗ്രഹണം രവിചന്ദ്രനും, എഡിറ്റിംഗ് വി.ടി.ശ്രീജിത്തും നിർവ്വഹിക്കുന്നു.
കലാസംവിധാനം സഹസ് ബാലയും ,കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹറും ,മേക്കപ്പ് പ്രദീപ് രംഗനും, അസ്സോസ്സിയേറ്റ് ഡയറക്ടർ സുരേഷ് ഇളമ്പലും, പ്രൊഡക്ഷൻ കൺട്രോളർ അനിൽ അങ്കമാലിയും, പ്രൊജക്റ്റ് ഡിസൈനർ ബാദുഷ എൻ.എംമും , പി.ആർ.ഒ വാഴൂർ ജോസും
അണിയറശിൽപ്പികളാണ്.
പീരുമേട്ടിലും തിരുവനന്തപുരത്തുമായി ചിത്രീകരണം മെയ് മാസം ആരംഭിക്കും. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത " മരട് 357 " , " ഉടൂമ്പ് " എന്നീ ചിത്രങ്ങൾ ചിത്രീകരണം കഴിഞ്ഞ് റിലീസിന് തയ്യാറായി കഴിഞ്ഞു.
സലിം പി. ചാക്കോ .
cpk .
No comments: