അപർണ ബാലമുരളിയുടെ " ഉല " ഫസ്റ്റ്ലുക്ക് പോസ്റ്റർ പൃഥിരാജ് സുകുമാരൻ റിലീസ് ചെയ്തു. സംവിധാനം: പ്രവീൺ പ്രഭാറാം.


സൂപ്പര്‍ഹിറ്റ് ചിത്രം " സുരൈ പോട്രു "വിന് ശേഷം അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ്, മലയാള ചിത്രമായ 'ഉല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനാണ് 'ഉല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

"'കല്‍ക്കി" ഫെയിം പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന 'ഉല' സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മൺ തമിഴിലും മലയാളത്തിലും  നിർമ്മിക്കുന്നു. 
കല്‍ക്കി' ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഉല'യ്ക്കുണ്ട്.
പ്രവീണ്‍ പ്രഭാറാം, സുജിന്‍ സുജാതൻ എന്നിവർ  ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് 'ഉല'.

താര നിർണ്ണയവും മറ്റും പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മെയ് അവസാനം വാരം  ആരംഭിക്കും.
വാർത്ത പ്രചരണം: 
എ.എസ്. ദിനേശ്.

No comments:

Powered by Blogger.