അലൻ വിക്രാന്ത് വീൽ ചെയറിൽ ഇരുന്ന് പൂർത്തിയാക്കിയ ഹ്രസ്വചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
Alan Vikranth വീൽചെയർ ഇരുന്നു പൂർത്തിയാക്കിയ ഷോർട്ട് ഫിലിം Trailer റിലീസ് ചെയ്തു.
അലൻ വിക്രാന്ത് വീൽചെയറിൽ ഇരുന്നു പൂർത്തികരിച്ച കോട്ടയത്ത് ഒരു പ്രണയകാലത്ത് എന്ന ഷോർട്ട് ഫിലിം ട്രയ്ലറാണ് റിലീസ് ചെയ്തത്.
2018 ലാണ് ഛായാഗ്രഹകരും സംവിധായകരുമായ അലനും നിധിൻ ആൻഡ്രൂസിനും അപകടം സംഭവിക്കുന്നത്. അപകടത്തിനുശേഷം അലൻ വീൽചെയറിൽ ആകുകയും നിധിൻ മരണപെടുകയും ചെയ്തു.
അപകടത്തിന് മുൻപാണ് കോട്ടയത്ത് ഒരു പ്രണയകാലത്ത് എന്ന ഈ ഷോർട്ട് ഫിലിം ഷൂട്ടിംഗ് കഴിയുന്നത് മറ്റു വർക്കുകൾ കഴയും മുന്പേ അപകടം സംഭവിക്കുകയാരുന്നു. പിന്നിട് ഷൂട്ടിംഗ് rushകൾ മിസ് ആയതു തുടങ്ങി പല പ്രതിസന്ധികൾ നേരിടേണ്ടതായി വന്നു എന്നാലും തൻ്റെ പ്രിയ സുഹൃത്ത് നിധിൻ അവസാനമായി അഭിനയിച്ച ചിത്രമായതിനാൽ അലനും സുഹൃത്തുക്കളും എങ്ങനെയും റീലീസ് ചെയ്യമെന്ന നിശ്ചയത്തിൽ പൂർത്തികരിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ തന്നെ ഫുൾ ഷോർട്ട് ഫിലിം റിലിസ് ചെയ്യും.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ
കഥ,സംവിധാനം, എഡിറ്റിംഗ് അലൻ വിക്രാന്ത്.ഛായാഗ്രഹണം ബിബിൻ ജോയ് & റിച്ചുമോൻ ജോസഫ്. മ്യൂസിക് ജസ്റ്റിൻ ജോസഫ്. സൗണ്ട് എഫക്സ് & മിക്സിങ് സനോജ് ജോയ്. കളറിങ് സാണ്ടി സീറോ. Vfx & ഡിസൈൻസ് അശ്വിൻ സാബു. അസോസിയേറ്റ് ഡയറക്ടർസ് അരുൺ കുമ്മസി നിധിൻ ആൻഡ്രൂസ് എന്നിവരാണ്.
No comments: