മോഹൻലാലിന്റെ " ബറോസിൽ " പത്തനംതിട്ടയിൽ നിന്ന് ബാലതാരം ഐശ്വര്യ അനിലും.



മോഹൻലാൽ സംവിധാനം ചെയ്യുന്ന " ബറോസിൽ " പത്തനംതിട്ടയിൽ നിന്നുള്ള ഐശ്വര്യ അനിൽ എന്ന ബാലതാരം അഭിനയിക്കുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് " ബറോസ് " നിർമ്മിക്കുന്നത്. 

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണിത്. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാനൂറ്  വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെ കാത്തിരിക്കുകയാണ്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. ബറോസായി അഭിനയിക്കുന്നത് മോഹൻലാൽ ആണ്. 

ഐശ്വര്യ അനിൽ നർത്തകിയും , വയലിസ്റ്റുമാണ്. മൂന്നാം വയസിൽ റോളർ സ്കേറ്റിംഗുമായി ശബരിമലയിൽ എത്തിയതോടെയാണ് ഐശ്വര്യ മാദ്ധ്യമ ശ്രദ്ധ നേടിയത്. റോളർ സ്‌കേറ്റിംഗിൽ ജില്ല ,സംസ്ഥാന തല ചാമ്പ്യൻഷിപ്പുകളിൽ ഗോൾഡ് മെഡലുകൾ നേടിയിട്ടുണ്ട്. പ്രശസ്ത കലാക്ഷേത്രമായ ആറൻമുള ചിലങ്കയിലെ നൃത്ത അദ്ധ്യാപികയായ കലാമണ്ഡലം ശ്രീദേവി മോഹനന്റെ കീഴിൽ പത്ത് വർഷമായി നൃത്തം അഭ്യസിക്കുന്നു. 

മഴയെ സ്നേഹിച്ച പെൺക്കുട്ടി , നിഴൽ ,നീ ,    ഹൃദയനൗക ,ഭദ്ര  എന്നിഹ്രസ്വചിത്രങ്ങളിലും " ദൈവത്തിന്റെ കണ്ണാടി " എന്ന സിനിമയിലും അഭിനയിച്ചു. 

പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥനായ കടമ്മനിട്ട തുണ്ടിയിൽ അനിലിന്റെയും ,വീട്ടമ്മ ധന്യയുടെയും മകളാണ് ഐശ്വര്യ അനിൽ.  പത്തനംതിട്ട മാർത്തോമ ഹയർ സെക്കണ്ടന്റി സ്കുളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്  " ഐശ്വര്യ അനിൽ  " .

ഐശ്വര്യ അനിലിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ വിജയാശംസകൾ.

സലിം പി. ചാക്കോ .
( c.p.k desk )  

No comments:

Powered by Blogger.