തമിഴ് സാമൂഹിക മണ്ഡലത്തിലെ ജാതി വ്യവസ്ഥയെയും ദുരഭിമാനത്തെയും പ്രതിപാദിക്കുന്ന സിനിമ : കർണൻ . ധനുഷിന്റെ അഭിനയ മികവ് ഒരിക്കൽ കൂടി . ലാൽ തിളങ്ങി.
ധനുഷിനെ നായകനാക്കി മാരി സെൽവരാജ് ഒരുക്കുന്ന " കർണൻ " തമിഴ് സാമൂഹിക മണ്ഡലത്തിൽ വേരിറങ്ങിയ ജാതി വ്യവസ്ഥയെയും ദുരഭിമാനത്തെയുമാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്.
അവകാശങ്ങൾ നേടാനുള്ള കർണനായി ധനുഷ് തിളങ്ങി. തിരുനെൽവേലിക്കടുത്ത് പൊടിയങ്കം എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. തലയില്ലാത്തദൈവങ്ങളെ വരയ്ക്കുകയുംപൂജിക്കുകയും ചെയ്യുന്നവരാണ് ഈ ഗ്രാമവാസികൾ .
കർണന്റെ ഗ്രാമത്തിൽ ബസുകൾ നിർത്താതിന്റെ കോപത്തിലാണ് ഗ്രാമത്തിലെ ജനങ്ങൾ .പോലീസ് ഗ്രാമവാസികളോട് ശത്രുതയിലാണ് .
സംവിധായകന്റെ കാഴ്ചപ്പാടുകളാണ് സിനിമയിൽ പ്രതിഫലിക്കുന്നത്. ഗ്രാമീണവാസികളുടെ ജീവിതം അതേപടി പകർത്തിയിരിക്കുന്നു. കലാസംവിധായകൻ രാമലിംഗമാണ് ഗ്രാമം ഒരുക്കിയിരിക്കുന്നത്.
മുൻവശത്തെ കാലുകൾ കെട്ടിയ കഴുതയെ കാണിക്കുന്ന സംവിധായകൻ താൻ ആർക്കുമുന്നിലും അടിയറ വെയ്ക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന സന്ദേശവും നൽകുന്നു.
രണ്ടാം തവണയും ദേശീയ അവാർഡ് നേടിയതിന് ശേഷമുള്ള ധനുഷിന്റെ സിനിമയാണിത്. മികച്ച അഭിനയം ഒരിക്കൽ കൂടി ധനുഷ് കാഴ്ചവച്ചിരിക്കുന്നു. മലയാളത്തിന്റെ പ്രിയ നടനുംസംവിധായകനുമായ ലാൽ പ്രാധാന്യമുള്ള വേഷത്തിൽ അഭിനയിക്കുന്നു. രജീഷ വിജയന്റെ ആദ്യ തമിഴ് സിനിമയാണിത്. അസാമാന്യമായ അഭിനയ മികവ് രജീഷ വിജയൻ പ്രകടിപ്പിച്ചിരിക്കുന്നു. ഹാസ്യ റോളുകൾ മാത്രം കൈകാര്യം ചെയ്യുന്ന യോഗിബാബു വേറിട്ട വേഷത്തിൽ അഭിനയിക്കുന്നു.
നടരാജ് സുബ്രമണ്യം ,മലയാളി നടി ഗൗരി ജി. കിഷൻ ,ലക്ഷ്മിപ്രിയ ചന്ദ്രമൗലി എന്നിവർ പ്രധാന റോളുകളിൽ അഭിനയിക്കുന്നു.
സന്തോഷ് നാരായണന്റെ സംഗീതവും ,സെൽവ എ.കെയുടെ എഡിറ്റിംഗും നന്നായിട്ടുണ്ട്. മാരി സെൽവരാജിന്റെ " പരിയേറും പെരുമാൾ " എന്ന മുൻ ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ആന്റണി പെരുമ്പാവൂരിൻ്റെ ഉടമസ്ഥതയിലുള്ള
ആശിർവാദ് റിലീസാണ് കേരളത്തിൽ " കർണൻ " തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
Rating : 4 / 5 .
സലിം പി. ചാക്കോ .
No comments: