കറുപ്പിന്റെ കഥ പറഞ്ഞ് " കാക്ക " ഏപ്രിൽ പതിനാലിന് നീസ്ട്രീമിൽ .
കലാമൂല്യമുള്ള സംരംഭത്തെ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ച മലയാളികളുടെ മുന്നിലേക്ക് ക്രിയാത്മകമായ ഒരു പുതിയ ആശയവുമായി എത്തുകയാണ് മലയാളസിനിമയിലെ വാട്സാപ്പ് ഗ്രൂപ്പ് കൂട്ടായ്മയായ വെള്ളിത്തിരയിലെ അംഗങ്ങൾ.
256 പ്രതിഭകളുള്ള കൂട്ടായ്മയുടെ 20 മിനിറ്റിനുള്ളിൽ നിൽക്കുന്ന 'കാക്ക' എന്ന ഹ്രസ്വ ചിത്രമാണ് മലയാള ഒ.ടി.ടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെ ഏപ്രിൽ 14ന് പ്രേക്ഷകരിലേക്ക് എത്തുന്നത്.
സ്ത്രീകഥാപാത്രങ്ങൾക്ക് മുൻ തൂക്കമുള്ള സമകാലീക സാഹചര്യങ്ങളുമായി ചേർന്നു പോകുന്ന വിഷയമാണ് ഈ ഹ്രസ്വ ചിത്രം കൈകാര്യം ചെയ്യുന്നത്. 'ബ്രാ', സൈക്കോ, കുന്നിക്കുരു എന്നീ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനായ അജു അജീഷ് ആണ്കാക്കയുടെ സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്നത്.
ലക്ഷ്മിക സജീവൻ, സതീഷ് അമ്പാടി, ശ്രീല നല്ലെടം, ഷിബുകുട്ടൻ, വിജയകൃഷ്ണൻ, ഗംഗ സുരേന്ദ്രൻ, വിപിൻ നീൽ, വിനു ലാവണ്യ,ദേവാസുര്യ, മുഹമ്മദ് ഫൈസൽ എന്നിവരാണ്ചിത്രത്തിലെ അഭിനേതാക്കൾ.
അജു അജീഷ്, ഷിനോജ് ഈനിക്കൽ, ഗോപിക കെ ദാസ് എന്നിവർ ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ശ്രീ.നീലേഷ് ഇ.കെ, സംഗീത സംവിധാനം പ്രദീപ് ബാബു, പ്രൊഡക്ഷൻകൺട്രോളർ ഉണ്ണിക്കൃഷ്ണൻ കെ.പി,
ക്രീയേറ്റീവ് ഹെഡ്: അൽത്താഫ് പി.ടി.
No comments: