പ്രിയപ്പെട്ട ഐ.എം. വിജയന് ജന്മദിനാശംസകൾ.
അയനിവളപ്പിൽ മണിയുടെയും കൊച്ചമ്മുവിന്റേയും രണ്ടുമക്കളിൽ ഇളയവനായി 1969 ഏപ്രിൽ 25ന് തൃശൂരിൽ ഐ.എം. വിജയൻ എന്ന അയനിവളപ്പിൽ മണി വിജയൻ ജനിച്ചു.
വീട്ടിലെ ദാരിദ്ര്യം കാരണം സ്കൂൾ വിദ്യഭ്യാസവും ഇടയ്ക്ക് നിർത്തേണ്ടി വന്നു. ചില അവസരങ്ങളിൽ ഫുട്ബോൾ കളിക്കുമായിരുന്ന അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾ പതിനെട്ടാം വയസിൽ കേരള പൊലീസിന്റെ ഫുട്ബോൾ ടീമിൽ അംഗമാകാൻ കഴിഞ്ഞു.
പൊലീസ് ടീമിലെത്തി നാലാം വർഷം കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാൻ ഇദ്ദേഹത്തെ സ്വന്തമാക്കി.
ജെ.സി.ടി/ മിൽസ് ഫഗ്വാര/എഫ്.സി കൊച്ചിൻ/ഈസ്റ്റ് ബംഗാൾ/ചർച്ചിൽ ബ്രദേഴ്സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബുകളിൽ കളിച്ച ഇദ്ദേഹം 1992 ൽ ഇന്ത്യൻ ദേശീയ ടീമിലെത്തി.
1999 ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാജ്യാന്തര റെക്കോർഡ് കരസ്ഥമാക്കി.
2003 ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാലു ഗോളുകൾ നേടി ടോപ് സ്കോറർ ആയ ഇദേഹത്തിന് 2003 ൽ കായിക താരങ്ങൾക്കു ലഭിക്കുന്ന പരമോന്നത ബഹുമതിയായ അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങൾ കളിക്കുകയും 39 ഗോളുകൾ നേടുകയുമുണ്ടായ ഇദ്ദേഹത്തിന്റെ ഫുട്ബോൾ ജീവിതം ആധാരമാക്കി കാലാഹിരൺ enn ഹ്രസ്വ ചലച്ചിത്രം പുറത്തിറങ്ങിയീട്ടുണ്ട്.
ജയരാജ് സംവിധാനം ചെയ്ത " ശാന്തം " എന്ന ചിത്രത്തിലൂടെ സിനിമയിലുംസജീവമായി.
2015 ഒക്‌ടോബറിൽ കേന്ദ്ര സ്പോർട്സ് കൗൺസിൽ അംഗമായ ഇദ്ദേഹമിപ്പോൾ കേരളാ പോലീസ് ഫുട്ബോൾ അക്കാദമി
ഡയറക്ടർ കൂടിയാണ്. ഒപ്പം ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കാനായി ജന്മദേശമായ തൃശൂരിൽ ഫുട്ബോൾ അക്കാദമിയും നടത്തി വരുന്നു.
സിനിമാരംഗത്തും സജീവമാണ് ഐ.എം. വിജയൻ.പ്രേക്ഷകരുടെ സ്വന്തം ഐ.എം.വിജയന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ജന്മദിനാശംസകൾ.
No comments: