" തട്ടാശ്ശേരി കൂട്ടം" ടീമിന്റെ വിഷു ആശംസകൾ .
നടൻ ദിലീപ് അവതരിപ്പിക്കുന്ന ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ " തട്ടാശ്ശേരി കൂട്ടം" ഉടൻ തീയേറ്ററുകളിൽ എത്തും.
അനൂപ് പത്മനാഭൻ ചിത്രം സംവിധാനം ചെയ്യുന്നു. അർജുൻ അശോകനാണ് പ്രധാന റോളിൽ അഭിനയിക്കുന്നത്.
അനീഷ് ഗോപാൽ ,ഗണപതി ,ഉണ്ണി രാജൻ പി. ദേവ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
തിരക്കഥ ,സംഭാഷണം സന്തോഷ് എച്ചിക്കാനവും ,ഛായാഗ്രഹണം ജിതിൻ സ്റ്റാൻസിലാവോസും ,എഡിറ്റിംഗ് വി. സാജനും ,കഥ ജിയോ വി.യും ,സംഗീതം ,പശ്ചാത്തല സംഗീതം ശരത്ചന്ദ്രൻ ആറും ,കലാ സംവിധാനം അജി കുറ്റിയാണിയും ,ഗാനരചന ബി.കെ. ഹരി നാരായണൻ ,രാജീവ് ഗോവിന്ദൻ ,സഖി എൽസ എന്നിവരും ,ശബ്ദ ലേഖനം അജിത് സി. ജോർജ്ജും ,ചമയം റഷീദ് അഹമ്മദും,വസ്ത്രാലങ്കാരം സഖി എൽസയും, നിശ്ചലഛായാഗ്രഹണം നന്ദുവും നിർവ്വഹിക്കുന്നു. പ്രൊജക്ട് ഹെഡ് റോഷൻ ചിറ്റൂരും ,ചീഫ് അസോസിയേറ്റ് ഡയറ്കടർ സുധീഷ് ഗോപിനാഥും ,പി അർ ഒ : എ. എസ് ദിനേശും ആണ്.
നടൻ ദിലീപാണ് ചിത്രം നിർമ്മിക്കുന്നത്. ചന്ദ്രൻ അത്താണി ,ശരത് ജി. നായർ ,ബൈജു ബി.ആർ എന്നിവർസഹനിർമ്മാതാക്കളും, നിർമ്മാണ നിർവ്വഹണം ഷാജി ചെമ്മാടും ആണ് .ഗ്രാന്റ് റിലീസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കും .
സലിം പി. ചാക്കോ.
No comments: