" അമ്മ" ജനറൽ ബോഡി മാറ്റിവെച്ചു.
ഏപ്രില്‍ 30ന് നടത്താന്‍ നിശ്ചയിച്ചിരുന്ന 'അമ്മ'യുടെ ജനറല്‍ ബോഡി മാറ്റിവച്ചതായി ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു .
എല്ലാ വര്‍ഷവും ജൂണ്‍മാസത്തിലെ ഒടുവിലത്തെ ഞായറാഴ്ച ദിവസം താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി കൂടുക പതിവായിരുന്നു.
എന്നാല്‍, കോവിഡിന്‍റെ വരവില്‍ 'അമ്മ'യിലെ പല അംഗങ്ങള്‍ക്കും യാത്ര ചെയ്യുന്ന ബുദ്ധിമുട്ടും എല്ലാവരുടെയും ഒത്തുചേരലും ഒക്കെ പ്രശ്നങ്ങളായിരുന്നതിനാല്‍ 2020ലെ ജനറല്‍ബോഡി മാറ്റി വയ്ക്കുകയാണ് ചെയ്തത്.
എന്നാല്‍, ഈ വര്‍ഷം ജൂണ്‍ മാസത്തിന് പകരം ഈ ഏപ്രിലില്‍ ജനറല്‍ബോഡി ചേരാന്‍ താരസംഘടന തീരുമാനിക്കുകയും ഏപ്രില്‍ 30 ന് കൊച്ചിയില്‍ മീറ്റിംഗ് ഉണ്ടെന്നുള്ള വിവരം അംഗങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാലിപ്പോള്‍ ഈ ഡേറ്റും മാറ്റി
വയ്ക്കപ്പെടുകയാണ്.കോവിഡിന്‍റെ അളവ് കൂടിവരുന്ന സാഹചര്യത്തിലാണ് 'അമ്മ'യുടെ ജനറല്‍ബോഡി മാറ്റി വയ്ക്കപ്പെടുന്നത്. ഈ കോവിഡിന്‍റെ അളവ് താരതമ്യേന കുറഞ്ഞുവരുന്ന സാഹചര്യം സംജാതമായാല്‍ മാത്രമെ ജനറല്‍ബോഡി ഇനിയെന്ന് നടത്താനാകുമെന്ന് പറയാന്‍ കഴിയൂ എന്ന് ഇടവേള ബാബു അറിയിച്ചു.
No comments: