" കള്ളനോട്ടം " സിനിമയിലെ അൻസു മരിയ തോമസ് ശ്രദ്ധേയയാകുന്നു.

മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ കള്ളനോട്ടം എന്ന ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിച്ച അൻസു മരിയ തോമസ് ശ്രദ്ധേയയാകുന്നു.

കള്ളനോട്ടത്തിൽ റോസി എന്ന കഥാപാത്രത്തെയാണ് അൻസു മരിയ അവതരിപ്പിച്ചത്.കുട്ടികൾ പ്രധാന വേഷം അവതരിപ്പിച്ച കള്ളനോട്ടത്തിലെ പ്രധാന കഥാപാത്രമാണ് റോസി. ഒരു ക്യാമറ മോഷണത്തിൻ്റെ കഥ പറയുന്ന ചിത്രത്തിലെ റോസിയെ അൻസു മരിയ അവിസ്മരണീയമാക്കി.കള്ളനോട്ടത്തിന് ശേഷം നിരവധി അവസരങ്ങളാണ് അൻസു മരിയയെ തേടി വന്നു കൊണ്ടിരികുന്നത്.

പതിനാലോളം മലയാളം, തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ അൻസു മരിയ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കഴിഞ്ഞു. ആദ്യരാത്രി, കേശു ഈ വീടിൻ്റെ നാഥൻ, കാക്കത്തോട്ടിലെ മുള്ളില്ലാ മീനുകൾ, ലൗ ആക്ഷൻ ഡ്രാമ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മൈ സാൻ്റോ, ജാനീമൻ, കാണെകാണെ ,തെലുങ്ക് ചിത്രമായ കമൽ, തുടങ്ങിയ ചിത്രങ്ങളിലെല്ലാം അൻസു മരിയ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കഴിഞ്ഞു.ഈ ചിത്രങ്ങളെല്ലാം റിലീസാവുന്നതോടെ അൻസു മരിയ മലയാളികളുടെ പ്രിയങ്കരിയായി മാറും.

സിനിമ, ടി.വി, ആൽബം, ആഡ്ഫിലിം, എന്നീ രംഗങ്ങളിലെല്ലാം സജീവമായി വർക്ക് ചെയ്യുന്ന അൻസു മരിയ കാഞ്ഞിരമറ്റം സ്വദേശിയാണ്.തോമസ് സെബാസ്റ്റ്യൻ, ജൂലി തോമസ് എന്നിവരുടെ മകളായ അൻസു മരിയ നാലാം സ്റ്റാൻഡേർഡ് വിദ്യാർത്ഥിയാണ്. മുത്ത സഹോദരി അന്നമരിയയും പല സിനിമകളിലും പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. ദേശിയ അവാർഡ് നേടിയ കള്ളനോട്ടത്തിലെ പ്രധാന നടി എന്ന നിലയിൽ അൻസു മരിയ മലയാള സിനിമയിൽ ശ്രദ്ധേയയായി മാറിക്കഴിഞ്ഞു.

അയ്മനം സാജൻ .

                                           

No comments:

Powered by Blogger.