കെ.പി. ഉമ്മർ പുരസ്കാരം ഷാജി പട്ടിക്കരയ്ക്ക് നൽകി.


കെ.പി. ഉമ്മർ പുരസ്കാരം ഷാജിപട്ടിക്കരയ്ക്ക് അബദുൾ സമദ് സമദാനി എം.പി. നൽകുന്നു.  സംഗീത സംവിധായകൻ കൈതപ്രം ദാമോദരൻ നമ്പൂതിരി  ,നടൻ ജോയ് മാത്യു എന്നിവർ സമീപം .

ഷാജി പട്ടിക്കര പറയുന്നു. 

ഒരു സിനിമ പ്രവർത്തകൻ എന്ന നിലയിൽ ചിത്രീകരണത്തിൻ്റെ ഭാഗമായും അല്ലാതെയും കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കാനും, ഒട്ടനവധി ആളുകളെ പരിചയപ്പെടാനും കഴിഞ്ഞിട്ടുണ്ട്.

പലപ്പോഴും പുതിയ സിനിമകളുടെ ലൊക്കേഷനുകൾ തേടിയുള്ള യാത്രകളിലായിരിക്കും കൂടുതൽ ആളുകളെ പരിചയപ്പെടാനും അടുത്തിടപഴകാനും കഴിയുക..

പിന്നെ നിരന്തരമായ തീവണ്ടിയാത്രകൾ ..

ഒരാഴ്ച്ചയിൽ തന്നെ പലപ്പോഴും എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും പലതവണ യാത്ര ചെയ്യേണ്ടി വരും .
ഓരോ യാത്രയിലും ഒട്ടനവധി പുതിയ മുഖങ്ങളെ കാണും ... പരിചയപ്പെടും ...

അങ്ങനെയുള്ള പരിചയപ്പെടലുകളിൽ മനസ്സിൽ പതിയുന്ന വേറിട്ട മുഖങ്ങളെപ്പറ്റി വെറുതെ ഡയറിയിൽ കോറിയിടുന്നത് ഒരു ശീലമായിരുന്നു ...

കുറേ ആയപ്പോഴാണ് ,
ഇവരിൽ പലരുടേയും കഥ പുറം ലോകം അറിയേണ്ടതാണ് എന്ന ചിന്തയുണ്ടായതും,
വേറിട്ട മനുഷ്യർ എന്ന പേരിൽ പംക്തി എഴുതിത്തുടങ്ങിയതും.

പ്രസിദ്ധീകരിച്ചു തുടങ്ങിയ ആദ്യ ലക്കം മുതൽ പല ഭാഗത്തു നിന്നും ആളുകൾ വിളിച്ചു.
പരിചയക്കാരും അല്ലാത്തവരും വിളിച്ചു ..
അഭിനന്ദനങ്ങൾ അറിയിച്ചു ...അത്
ടർന്നെഴുതാനുള്ള പ്രചോദനമായി ..

പിന്നെ ലേഖനത്തിനൊപ്പമുള്ള എൻ്റെ ഫോൺ നമ്പരിൽ പലരും വിളിച്ച് ഇത്തരം പുറം ലോകം അറിയാത്ത വ്യക്തികളെക്കുറിച്ച് അറിയിച്ചു ..

വേറിട്ടത് എന്ന് തോന്നിയവരെയൊക്കെ നേരിൽ പോയി കണ്ടു ... അവരുടെ കഥകൾ കേട്ടു ... എഴുതി ....

എഴുതിയതിനെക്കാൾ കൂടുതൽ എഴുതാത്തതായുണ്ട് ...

ഒക്കെ ചേർത്ത് ഒരു പുസ്തകമാക്കണം എന്ന ആലോചനയിലാണ് ...

ഇപ്പോൾ ഈ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ മനസ്സ് നിറഞ്ഞ സന്തോഷം ...

തുടർന്നെഴുതാനും,
പുസ്തകത്തിൻ്റെ പണിപ്പുരയിലേക്ക് കടക്കുവാനും എനിക്ക് കിട്ടിയ വലിയൊരു ഊർജ്ജമാണ് ഈ പുരസ്ക്കാരം.
നന്ദി ...

No comments:

Powered by Blogger.