വിനീത് ശ്രീനിവാസൻ ,പ്രണവ് മോഹൻലാൽ ,കല്യാണി പ്രിയദർശൻ ഒന്നിക്കുന്ന " ഹൃദയം " ഫസ്റ്റ്ലുക്ക് പോസ്റ്റർ .

പ്രണവ് മോഹന്‍ലാല്‍,
കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  "ഹൃദയം " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

അജു വര്‍ഗ്ഗീസ്,ബെെജു സന്തോഷ്,അരുണ്‍ കുര്യന്‍,വിജയരാഘവന്‍,
ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ്  
പ്രമുഖ താരങ്ങള്‍.

മേരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ വെെശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.

സംഗീതം ഹിഷാം അബ്ദുള്‍ വഹാബും ,എഡിറ്റിംഗ് രഞ്ജന്‍ എബ്രാഹമും ,കോ പ്രൊഡ്യുസര്‍നോബിള്‍ ബാബുതോമസും ,
പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാടും,അസ്സോസിയേറ്റ് ഡയറക്ടര്‍ അനില്‍ എബ്രാഹമും ,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടവും  നിർവ്വഹിക്കുന്നു. 

വാര്‍ത്ത പ്രചരണം
എ.എസ്.ദിനേശ്.

No comments:

Powered by Blogger.