സോഹൻ സീനുലാലിന്റെ " അൺ ലോക്ക് " .മംമ്ത മോഹൻദാസും ,ചെമ്പൻ വിനോദ് ജോസും മുഖ്യവേഷങ്ങളിൽ
മംമ്ത മോഹൻദാസ് ,ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് " അൺലോക്ക് " .
കോവിഡ് കാലത്തെ കുടു:ബ ബന്ധങ്ങളുടെ കഥയാണിത് .രാവിലെ പോയി വൈകിട്ട് തിരിച്ച് വരുന്നതിന് പകരമായി ഇരുപത്തിനാല് മണിക്കൂറും ഒരുമിച്ച് ഇരിക്കേണ്ട അവസ്ഥ വന്നപ്പോൾ ഭാര്യ ഭർതൃബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും തിരിച്ചറിവുകളുമുണ്ട് .പല ബന്ധങ്ങളും അൺലോക്കാവുകയും ചെയ്തു .
ശ്രീകാന്ത് ,ഇന്ദ്രൻസ് ,
ശ്രീനാഥ് ഭാസി ,ഷാജി നവോദയ , ചെമ്പിൽ അശോകൻ ,അഭിലാഷ് പട്ടാളം ,ശ്രീത ശിവദാസ് എന്നിവർ ഈ സിനിമയിൽ അഭിനയിക്കന്നു.
മൂവീ പേ മീഡയയുടെ സഹകരണത്തോടെ ഹിപ്പോ പ്രൈം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സജീഷ് മഞ്ചേരിയാണ് ഈ ചിത്രം നിർമ്മിക്കുന്നത് .
അഭിലാഷ് ശങ്കർ ഛായാഗ്രഹണവും, അനിൽ ജോൺസ് സംഗീതവും ,സാജൻ വി. എഡിറ്റിംഗും ,സാബു വിതുരകലാസംവിധാനവും ,റോണക്സ് സേവ്യർ മേക്കപ്പും, രമ്യ സുരേഷ് വസ്ത്രാലങ്കാരവും, നിർവ്വഹിക്കുന്നു. പ്രകാശ് കെ. മധു അസോസിയേറ്റ് ഡയറ്കടറും,പ്രൊഡക്ഷൻ കൺട്രോളർ ഡേവിസൺ സി.ജെ.യും, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് പ്രജീഷ് പ്രഭാസനും ,എ.എസ്. ദിനേശ് പി.ആർ.ഒയും ആണ്.
സലിം പി. ചാക്കോ .
No comments: