സംവിധായകൻ കെ.വി. ആനന്ദ് (54) അന്തരിച്ചു.
ഛായാഗ്രാഹകനും, സംവിധായകനുമായ കെ.വി. ആനന്ദ് (54 ) അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.
ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി കരിയറിന്റെ തുടക്കം. തേന്മാവിന്‍ കൊമ്പത്ത് , മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ അദ്ദേഹമായിരുന്നു .
അയന്‍, കാപ്പാന്‍, മാട്രാന്‍ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.
തേന്മാവിന്‍ കൊമ്പത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം നേടി.
ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കാതല്‍ ദേശം ആയിരുന്നു. ഈ സിനിമ വലിയ ഹിറ്റായി. ശങ്കറിനൊപ്പം മുതല്‍വന്‍,ബോയ്സ്, ശിവാജി തുടങ്ങിയ ചിത്രങ്ങളിൽ അവർ ഒരുമിച്ച് പ്രവർത്തിച്ചു.
തമിഴ്, തെലുങ്ക് , ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവർത്തിച്ചു.
No comments: