ടിനു പാപ്പച്ചന്റെ " അജഗജാന്തരം " മെയ് 28ന് റിലീസ് ചെയ്യും. ആന്റണി വർഗ്ഗീസ് ,ചെമ്പൻ വിനോദ് ജോസ് ,അർജുൻ അശോക് എന്നിവർ പ്രധാന വേഷങ്ങളിൽ .



ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന  " അജഗജാന്തരം " മെയ് 28ന് തീയേറ്ററുകളിൽ എത്തും. " സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ " എന്ന സിനിമയുടെ വൻ വിജയത്തെ തുടർന്ന്  ടിനു പാപ്പച്ചൻ സംവിധാനം  
ചെയ്യുന്ന ചിത്രമാണിത്. 

ആന്റണി വർഗ്ഗീസ് , ചെമ്പൻ വിനോദ് ജോസ് , അർജുൻ അശോക് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സുധി കോപ്പ , സാബുമോൻ ,
വിജീലിഷ് , ലുക്ക്മാൻ അവറാൻ  , ജാഫർ ഇടുക്കി, കിച്ചു ടെല്ലസ് , സിനോജ് വർഗ്ഗീസ് , വിനീത് വിശ്വം, ബിറ്റോ ഡേവിസ് ,രാജേഷ് ശർമ്മ ,ടിറ്റോ വിൽസൺ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവേൽ ജോസഫ് ,അജിത്ത് തലാപ്പള്ളി എന്നിവരാണ് നിർമ്മാണം .തിരക്കഥ കിച്ചു ടെല്ലസ് ,വിനീത് വിശ്വം എന്നിവരും, ഛായാഗ്രഹണം ജിന്റോ ജോസഫും, എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവ്വഹിക്കുന്നു. പി.ആർ.ഒ : മഞ്ജു ഗോപിനാഥ്. മെയ് 28ന് സെൻട്രൽ  പിക്ച്ചേഴ്സ് " അജഗജാന്തരം "  തീയേറ്ററുകളിൽ എത്തിക്കും. 

സലിം പി. ചാക്കോ .
 

No comments:

Powered by Blogger.