" ക്യാമ്പിൻ " ഏപ്രിൽ 23ന് റിലീസ് ചെയ്യും.
നീലഗിരിയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയിൽ ശങ്കരൻ മേസ്തിരിയുടെയും, ലോറി ഡ്രൈവർ ദേവരാജിൻ്റേയും ജീവിതത്തിൽ എന്താണ് സംഭവിച്ചത്? ഞെട്ടിപ്പിക്കുന്ന ഈ സംഭവപരമ്പരകളിലൂടെ കടന്നു പോവുകയാണ് " ക്യാബിൻ " എന്ന ചിത്രം.
ലൈസ പ്രൊഡക്ഷൻസിന് വേണ്ടി ലൈസതെരേസ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ പുലരി ബഷീർ രചനയും, സംവിധാനവും നിർവ്വഹിക്കുന്നു. ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഏപ്രിൽ 23ന് തീയേറ്ററിലെത്തും.
തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിൻസ്, ജോയ് മാത്യു എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ക്യാബിൻ വ്യത്യസ്തമായ ഒരു റോഡ് മൂവിയാണ്.
മുപ്പത്തിയഞ്ച് വർഷമായി നീലഗിരി എസ്റ്റേറ്റിൽ സൂപ്പർവൈസറാണ് ശങ്കരൻ മേസ്തിരി (ജോയ് മാത്യു) ജോലിയിൽ നിന്ന് പിരിഞ്ഞതോടെ നാട്ടിലേക്ക്, താമസം മാറ്റാൻ തീരുമാനിച്ച ശങ്കരൻ മേസ്തിരി ,ഭാര്യയും മകളും ഒത്ത് വീട്ട് സാധനങ്ങളുമായി നാട്ടിലേക്ക് യാത്ര പുറപ്പെട്ടു. ഒരു ലോറിയിൽ കയറി വളരെ ബുദ്ധിമുട്ടിയായിരുന്നു യാത്ര.ലോറി ഡ്രൈവർ മൂക്ക് മുട്ടെ മദ്യപിച്ചിട്ടാണ് ലോറി ഡ്രൈവ് ചെയ്യുന്നത്. മകളിലേക്കുള്ള ഡ്രൈവറുടെ ഒളിഞ്ഞു നോട്ടങ്ങൾ ശങ്കരൻ മേസ്തിരിക്ക് സഹിക്കാൻ കഴിഞ്ഞില്ല. എങ്കിലും എല്ലാം സഹിച്ച് അയാൾ യാത്ര ചെയ്തു.നാട്ടിലെത്തിയപ്പോഴാണ് മനസിലായത്, തനിക്ക് സ്വന്തമായിട്ടുണ്ടായിരുന്ന വീടും പുരയിടവും ബന്ധുക്കൾ അപഹരിച്ചെന്ന്! ഭാര്യയും, മകളുമായി എങ്ങോട്ടു പോകണമെന്നറിയാതെ കുഴഞ്ഞ ശങ്കരൻ മേസ്തിക്ക് അപ്പോൾ തുണയുമായി ഡ്രൈവർ ദേവരാജ് എത്തി.മനസില്ലാ മനസോടെ ആണെങ്കിലും ശങ്കരൻ മേസ്തിരി ദേവരാജിനൊപ്പം യാത്രയായി. തുടർന്ന് ശങ്കരൻ മേസ്തിരിയുടെയും, ഡ്രൈവർ ദേവരാജിൻ്റെയും ജീവിതത്തിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവ പരമ്പരകൾ അവതരിപ്പിക്കുകയാണ് ക്യാബിൻ എന്ന ചിത്രം.
ലൈസ പ്രൊഡക്ഷൻസിനു വേണ്ടി ലൈസതെരേസ നിർമ്മിക്കുന്ന ക്യാമ്പിൻ പുലരി ബഷീർ രചനയും, സംവിധാനവും നിർവ്വഹിക്കുന്നു. ഛായാഗ്രഹണം - ബൊറ്റ ബാല ഭരണി, ഗാനരചന - ഷഹീറ നസീർ ,ജോ പോൾ, കൃഷ്ണകുമാർ ,സംഗീതം -ഹിഷാം അബ്ദുൾ വഹാബ്, ആലാപനം -നജീം അർഷാദ്, ഹരിശങ്കർ, മുകേഷ്, ഹിഷാം അബ്ദുൾ വഹാബ്, ലൈസതെരേസ ,എഡിറ്റർ -ശ്രീനിവാസ് ,കല - ഹബീബ് കോട്ടക്കൽ, ചമയം - ദേവദാസ് ചമ്മറ വട്ടം, അബ്ദു ഗൂഡല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ- എസ്.എൽ.പ്രദീപ്, എക്സിക്യൂട്ടീവ് - ശിവൻ പൂജപ്പുര, സംഘട്ടനം - വിൻ വീര ചെന്നൈ, കോസ്റ്റ്യൂമർ - സുരേഷ് കോട്ടല,നൃത്തം - നോബൽ മാസ്റ്റർ ചെന്നൈ, മനോജ് ഫിഡക്, അസോസിയേറ്റ് ഡയറക്ടർ - നാസർ, അസിസ്റ്റൻ്റ് ഡയറക്ടർ - സുനിൽ സാൻ, രവിബാല, ഐസക്, സ്റ്റിൽ - തസ്ലിമുജീബ് അരീക്കോട്, പി.ആർ.ഒ- അയ്മനം സാജൻ.
ജോയ് മാത്യു, പ്രിൻസ്, കൈലേഷ്, മാമുക്കോയ, ജാഫർ ഇടുക്കി, ഷിയാസ് കരീം, ജയ് താക്കൂർ, സലാം ബാപ്പു, പ്രകാശ് പയ്യാനക്കൽ, ലെവിൻ, ഹരിശ്രീ യൂസഫ്, ശംസു, അബൂൽ അഹല, റോണ ജോ, അംബികാ മോഹൻ, കുളപ്പുള്ളി ലീല ,നീ നാ കുറുപ്പ് ,അഷത വരുൺ, ധനം കോവൈ, സുകന്യ കൃഷ്ണ, കല, ലൈല എന്നിവർ അഭിനയിക്കുന്നു.

No comments: